---
title: "മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ അല്ലെ പറഞ്ഞുള്ളു ...! വനിതാഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; യൂത്ത്‍ ലീഗ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയ്ക്കെതിരെ കേസ്"
english_title: "Case filed against Youth League district secretary for threatening a doctor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306752/case-filed-against-youth-league-district-secretary-for-threatening-a-doctor"
published_at: "2025-08-06T08:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892c3150fa2d_thodupuzha.jpg"
keywords: []
---

# മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ അല്ലെ പറഞ്ഞുള്ളു ...! വനിതാഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; യൂത്ത്‍ ലീഗ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയ്ക്കെതിരെ കേസ്

> **Lead Summary:** **തൊടുപുഴ (ഇടുക്കി ) : ** ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിക്കെതിരേ കേസ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ പരാതിയിലാണ് പി.എൻ. നിസാമുദീനെതിരേ തൊടുപുഴ പോലീസ് കേസെടുത്തത്.

## Article Content

**തൊടുപുഴ (ഇടുക്കി ) : ** ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിക്കെതിരേ കേസ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ പരാതിയിലാണ് പി.എൻ. നിസാമുദീനെതിരേ തൊടുപുഴ പോലീസ് കേസെടുത്തത്.

ഒരാഴ്‍ച മുൻപാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ നിസാമുദീന് മരുന്ന് പുറത്തുനിന്ന്‌ വാങ്ങാനെഴുതി. ഇതേത്തുടർന്ന് ബഹളംവയ്ക്കുകയും ‍ഡോക്ടറെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സംഭവത്തിൽ ഡോക്ടർ ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതി പോലീസിന് കൈമാറി. തിങ്കളാഴ്ച കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജോലി തടസ്സപ്പെടുത്തിയതിനാണ് കേസ്. വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.

മറ്റൊരു സംഭവത്തിൽ പാലക്കാട് പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ ചെർപ്പുളശേരി പോലീസ് കേസെടുത്തു. ചെർപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.

ലോറി ഡ്രൈവറായ ഷജീർ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നൽകുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉൾപ്പെടെ വെച്ചാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

നിയമപരമായ വശങ്ങൾ

ഇന്ത്യയിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി നിരവധി നിയമങ്ങളുണ്ട്. പ്രധാനമായും പ്രൊട്ടക്ഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട്, 1960 ആണ് മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നത്.

ഈ നിയമപ്രകാരം: ഒരു മൃഗത്തെ ഉപദ്രവിക്കുക, കൊല്ലുക, അംഗവൈകല്യം വരുത്തുക എന്നിവയെല്ലാം കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾക്ക് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ചെറിയ കുറ്റങ്ങൾക്ക് ആദ്യതവണ 10 രൂപ മുതൽ 50 രൂപ വരെ പിഴയും, രണ്ടാമത്തെ തവണ മുതൽ 25 രൂപ മുതൽ 100 രൂപ വരെ പിഴയും/അല്ലെങ്കിൽ 3 മാസം വരെ തടവും ലഭിക്കാം.

എന്നാൽ, മൃഗങ്ങളെ ക്രൂരമായി കൊല്ലുന്നത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കൂടുതൽ കഠിനമായ ശിക്ഷകൾ ലഭിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (Indian Penal Code - IPC) 428, 429 വകുപ്പുകളും മൃഗങ്ങളെ കൊല്ലുന്നതിനോ മുറിവേൽപിക്കുന്നതിനോ ഉള്ള ശിക്ഷകളെക്കുറിച്ച് പറയുന്നു. 50 രൂപയിലധികം വിലവരുന്ന മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്താൽ IPC 429 വകുപ്പ് പ്രകാരം 5 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306752/case-filed-against-youth-league-district-secretary-for-threatening-a-doctor)