---
title: "വടകര കോട്ടക്കൽ പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി; ഒപ്പമുണ്ടായിരുന്ന മകൻ നീന്തി രക്ഷപ്പെട്ടു"
english_title: "A man went missing after his canoe capsized in the Kottakkal river in Vadakara his son who was with him swam to safety"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306744/a-man-went-missing-after-his-canoe-capsized-in-the-kottakkal-river-in-vadakara-his-son-who-was-with-him-swam-to-safety"
published_at: "2025-08-06T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892afcdcdd2f_HH.jpg"
keywords: []
---

# വടകര കോട്ടക്കൽ പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി; ഒപ്പമുണ്ടായിരുന്ന മകൻ നീന്തി രക്ഷപ്പെട്ടു

> **Lead Summary:** **കോഴിക്കോട്: [** വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം.

## Article Content

**കോഴിക്കോട്: [** വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം.

അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതായി. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലിൽ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. സുബൈറിനായുള്ള ഇന്നത്തെ തിരച്ചിൽ ആരംഭിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

തമിഴ്‌നാടിനും കേരളത്തിനും ഇടയിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. തെക്കൻ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന തോതിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. മഴയ്ക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഏഴു വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306744/a-man-went-missing-after-his-canoe-capsized-in-the-kottakkal-river-in-vadakara-his-son-who-was-with-him-swam-to-safety)