---
title: "കുട്ടിക്കള്ളന്മാർ ഉണ്ടേ .....! കോഴിക്കോട് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച് കുട്ടികള്‍, ദൃശ്യങ്ങള്‍ സിസിടിവിയില്‍"
english_title: "Children steal bikes in broad daylight in Kozhikode CCTV footage shows them"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306739/children-steal-bikes-in-broad-daylight-in-kozhikode-cctv-footage-shows-them"
published_at: "2025-08-06T06:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892ac3b30247_D.jpg"
keywords: []
---

# കുട്ടിക്കള്ളന്മാർ ഉണ്ടേ .....! കോഴിക്കോട് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച് കുട്ടികള്‍, ദൃശ്യങ്ങള്‍ സിസിടിവിയില്‍

> **Lead Summary:** പട്ടാപ്പകല്‍ കുട്ടികളുടെ ബൈക്ക് മോഷണം. അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

## Article Content

പട്ടാപ്പകല്‍ കുട്ടികളുടെ ബൈക്ക് മോഷണം. അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ബൈക്ക് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിയാതിരിക്കാന്‍ ഇവര്‍, മറ്റൊരു വഴിയിലൂടെ ആണ് വാഹനം കൊണ്ടുപോയത്.

അതേസമയം കോയമ്പത്തൂരിൽ മോഷണക്കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി സയിദ് അഹമ്മദ് മുബീൻ ആണ് അറസ്റ്റിലായത്. മോഷണം 'ആഘോഷിക്കാൻ' ബാറിൽ കയറി മദ്യപിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈ സ്വദേശിയുടെ മൂന്നു ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും അടങ്ങുന്ന ബാഗ് ആണ് മുബീൻ മോഷ്ടിച്ചത്.

മോഷണശേഷം റെയില്‍വെ സ്റ്റേഷന് നേരെ മുന്നിലുള്ള ടാസ്മാക് ഔട്ട്ലെറ്റിന്‍റെ ബാറിൽ കയറി. ഇതിനിടെ മോഷണ പരാതി ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ബാറിലെത്തിയ പൊലീസ് പ്രതിയായ മുബീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് മോഷ്ടിച്ചത് ആഘോഷിക്കാൻ വേണ്ടിയാണ് ബാറിൽ കയറിയതെന്ന് മുബീൻ മൊഴി നൽകിയതായി പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കേസിൽ കോടതിയിൽ ഹാജരാക്കിയ മുബീനെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306739/children-steal-bikes-in-broad-daylight-in-kozhikode-cctv-footage-shows-them)