---
title: "തലശ്ശേരി മാഹി ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിയമർന്നു"
english_title: "Scooter caught fire on Thalassery Mahe bypass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306726/scooter-caught-fire-on-thalassery-mahe-bypass"
published_at: "2025-08-05T23:29:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689246a364ca2_78967.jpg"
keywords: []
---

# തലശ്ശേരി മാഹി ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിയമർന്നു

> **Lead Summary:** **തലശ്ശേരി :[** മാഹി തലശ്ശേരി ബൈപ്പാസിൽ പള്ളൂർ സബ്സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ച് കത്തിയമർന്നു. KL 18 Y 6491 നമ്പർ സ്കൂട്ടറാണ് കത്തിയത്.

## Article Content

**തലശ്ശേരി :[** മാഹി തലശ്ശേരി ബൈപ്പാസിൽ പള്ളൂർ സബ്സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ച് കത്തിയമർന്നു. KL 18 Y 6491 നമ്പർ സ്കൂട്ടറാണ് കത്തിയത്.

കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷബീൽ ആണ് വണ്ടിയോടിച്ചിരുന്നത്. പുക വരുന്നത് കണ്ട് വണ്ടി നിർത്തിയപ്പോഴാണ് തീ ആളിക്കത്തിയത്. ബൈക്ക് പൂർണമായി കത്തി നശിച്ചു. മാഹി ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീയണക്കുകയായിരുന്നു.

കോഴിക്കോട് ഇരിങ്ങലിലെ സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു . ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിന് പിന്നിൽ പിറകെ വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകൾ.

ഇതിനിടെ ഇരിങ്ങൽ കളരിപ്പടി ബസ് സ്റ്റോപ്പിൽ നിന്നും സ്ത്രീ മുന്നിലെ ബസിന് കൈ കാട്ടി. ഇതോടെ ബസ് നിര്‍ത്തി. ഇതിനിടെ പിന്നിൽ നിന്ന് വേഗതയിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയെ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306726/scooter-caught-fire-on-thalassery-mahe-bypass)