---
title: "ഉറക്കമില്ലല്ലേ....? കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ ഉറക്കം കെടുത്തും, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ "
english_title: "health dark circles home remedies "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306724/health-dark-circles-home-remedies"
published_at: "2025-08-05T23:13:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892432a14051_dark.jpg"
keywords: []
---

# ഉറക്കമില്ലല്ലേ....? കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ ഉറക്കം കെടുത്തും, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ 

> **Lead Summary:** ഉറക്കം..... ഒരു വ്യക്തിയുടെ ജീവിതത്തിലെ അടിസ്ഥാന ഘടകം. ഉറക്കമില്ലെങ്കിൽ ആരോഗ്യപ്രശനങ്ങൾ ഏറെയാണ്. അടുത്തിടെ യുവതലമുറയിൽ കണ്ടുവരുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഉറക്കമില്ലായ്മ, മാനസിക സമ്മർദം, കമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്നതും എല്ലാം ഇത്തരത്തിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകൾ വരാനുള്ള പ്രധാന കാരണങ്ങളാണ്. ഇവയെ അകറ്റാൻ വീട്ടിൽ തന്നെ പരിഹാരമുണ്ട്.

## Article Content

ഉറക്കം..... ഒരു വ്യക്തിയുടെ ജീവിതത്തിലെ അടിസ്ഥാന ഘടകം. ഉറക്കമില്ലെങ്കിൽ ആരോഗ്യപ്രശനങ്ങൾ ഏറെയാണ്. അടുത്തിടെ യുവതലമുറയിൽ കണ്ടുവരുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഉറക്കമില്ലായ്മ, മാനസിക സമ്മർദം, കമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്നതും എല്ലാം ഇത്തരത്തിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകൾ വരാനുള്ള പ്രധാന കാരണങ്ങളാണ്. ഇവയെ അകറ്റാൻ വീട്ടിൽ തന്നെ പരിഹാരമുണ്ട്.

**ഉറക്കമില്ലായ്മ: **ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ ചർമ്മം വിളറി വെളുക്കുകയും രക്തക്കുഴലുകൾ കൂടുതൽ വ്യക്തമാവുകയും ചെയ്യും.

**പ്രായമാവുന്നത്: **പ്രായമാകുമ്പോൾ ചർമ്മം നേർത്തതാവുകയും കൊളാജനും കൊഴുപ്പും നഷ്ടപ്പെടുകയും ചെയ്യും. ഇത് കണ്ണിന് താഴെ ഒരു നിഴൽ വീഴുന്നതിന് കാരണമാവാം.

**ജനിതകം: **ചില ആളുകൾക്ക് ജനിതകമായി തന്നെ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവാം.

**അലർജികൾ: **അലർജി കാരണം കണ്ണിൽ ചൊറിയുമ്പോൾ രക്തക്കുഴലുകൾ വികസിക്കുകയും വീക്കം സംഭവിക്കുകയും ചെയ്യും, ഇത് കറുപ്പ് നിറം കൂട്ടുന്നു.

**വെയിൽ കൊള്ളുന്നത്: **സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലെ മെലാനിൻ ഉത്പാദനം കൂട്ടും, ഇത് കണ്ണിന് ചുറ്റും കറുപ്പ് നിറം വരാൻ കാരണമാവാം.

**ശരീരത്തിൽ ജലാംശം കുറയുന്നത് : **ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ചർമ്മം മങ്ങാൻ ഇടയാക്കും, ഇത് കണ്ണിന് താഴെ കറുപ്പ് നിറം ഉണ്ടാവാം.

**ഉരുളക്കിഴങ്ങ്**

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കാൻ മികച്ച പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ചോ വട്ടത്തിൽ അരിഞ്ഞോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് കൺതടത്തിലെ കറുപ്പ് നിറം മാറാൻ സഹായിക്കും. കൂടാതെ ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്കയുടെ നീരും ഒരേ അളവിൽ എടുത്ത് കണ്ണിനു താഴെ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നതും നല്ലതാണ്.

**ബീറ്റ്‌റൂട്ട് നീര്**

നിറം നല്‍കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് ബീറ്റ്‌റൂട്ട്. ഇതിനായി ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് ഇളക്കുക. ഇവ മൂന്നും മിക്സ് ചെയ്ത ശേഷം മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇതും പതിവായി ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്തപാട് മാറാന്‍ സഹായിക്കും.

**പാൽ**

കണ്ണിനു ചുറ്റുമുള്ള നിറക്കുറവ് മാറ്റാൻ പാൽ മികച്ചതാണ്. രണ്ട് കോട്ടൺ തുണി തണുത്ത പാലിൽ മുക്കിയെടുത്ത ശേഷം കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്തു പതുക്കെ വയ്ക്കുക. ഏകദേശം ഇരുപതു മിനിറ്റോളം അതുപോലെ തുടരുക. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം. ഇത് ആഴ്ചയിൽ മൂന്നുതവണ ചെയ്യുന്നതിലൂടെ വലിയ മാറ്റമുണ്ടാകും.

** ടീ ബാഗ്**

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും.

ഈ കാര്യങ്ങൾ ചെയ്തിട്ടും കറുത്ത പാടുകൾ കുറയുന്നില്ലെങ്കിൽ, ഒരു ഡെർമറ്റോളജിസ്റ്റിനെ (ചർമ്മരോഗ വിദഗ്ദ്ധൻ) സമീപിക്കുന്നത് നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306724/health-dark-circles-home-remedies)