---
title: "എഐ മാന്ത്രികം; ഹൈക്കിങിനിടെ കാണാതായ 64 കാരനെ ഒരു വർഷത്തിനു ശേഷം കണ്ടെത്തി"
english_title: "64 year old man who went missing while hiking found a year later"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306712/64-year-old-man-who-went-missing-while-hiking-found-a-year-later"
published_at: "2025-08-05T21:53:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892312e97d21_5678.jpg"
keywords: []
---

# എഐ മാന്ത്രികം; ഹൈക്കിങിനിടെ കാണാതായ 64 കാരനെ ഒരു വർഷത്തിനു ശേഷം കണ്ടെത്തി

> **Lead Summary:** ** **ഏതു രീതിയിലാണ് എഐ പ്രയോജനപ്പെടുന്നത് എന്ന് പറയാൻ കഴിയാത്ത ഈ കാലഘട്ടത്തിൽ പുതിയ ഒരു അത്ഭുതവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് എഐ. ഒരു വർഷം മുമ്പ് കാണാതായ ഇറ്റലിയിലെ ലൈഗുരിയ സ്വദേശിയായ 64 കാരനായ ഡോക്ടർ ഇവാൽദോയുടെ മൃതദേഹമാണ് എഐ യുടെ സഹായത്തോടെ കണ്ടെത്തിയത്. ഇറ്റലിയിലെ പീഡ്മോണ്ടിലാണ് സംഭവം. 2024 സെപ്റ്റംബറിൽ ഹൈക്കിങ് ആരംഭിച്ച ഇദ്ദേഹത്തെ അതേ ദിവസമാണ് കാണാതായെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2024 സെപ്റ്റംബർ 26 ന് തിരച്ചിൽ ആരംഭിച്ചു.

## Article Content

** **ഏതു രീതിയിലാണ് എഐ പ്രയോജനപ്പെടുന്നത് എന്ന് പറയാൻ കഴിയാത്ത ഈ കാലഘട്ടത്തിൽ പുതിയ ഒരു അത്ഭുതവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് എഐ. ഒരു വർഷം മുമ്പ് കാണാതായ ഇറ്റലിയിലെ ലൈഗുരിയ സ്വദേശിയായ 64 കാരനായ ഡോക്ടർ ഇവാൽദോയുടെ മൃതദേഹമാണ് എഐ യുടെ സഹായത്തോടെ കണ്ടെത്തിയത്. ഇറ്റലിയിലെ പീഡ്മോണ്ടിലാണ് സംഭവം. 2024 സെപ്റ്റംബറിൽ ഹൈക്കിങ് ആരംഭിച്ച ഇദ്ദേഹത്തെ അതേ ദിവസമാണ് കാണാതായെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2024 സെപ്റ്റംബർ 26 ന് തിരച്ചിൽ ആരംഭിച്ചു.

പരമ്പരാഗത തിരച്ചിൽ രീതികൾ ഫലപ്രദമല്ലാതെ വന്നതോടെ നാഷണൽ ആൽപൈൻ ആൻ്റ് സ്‌പീലിയോളജിക്കൽ റെസ്ക്യൂ കോർപ്പ്സ് (സിഎൻഎസ്എഎസ്) ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുകയായിരുന്നു. ജൂലായ് 29 ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് പീഡ്മോണ്ടിലെ പർവതമേഖലയുടെ നിരവധി ചിത്രങ്ങൾ പകർത്തി. ചിത്രങ്ങളിലെ സംശയം തോന്നുന്ന ഇടങ്ങൾ എഐ കണ്ടെത്തി ചൂണ്ടിക്കാണിച്ചു കൊടുത്തു.

ചിത്രങ്ങളിൽ പതിവിൽ നിന്ന് വ്യത്യസ്ത‌മായ നിറങ്ങളുള്ള ഭാഗങ്ങൾ എഐ തിരിച്ചറിഞ്ഞു . അങ്ങനെ ചൂണ്ടിക്കാട്ടിയ ചിത്രങ്ങളിലൊന്നിൽ കാണാതായ ഹൈക്കറുടെ ഹെൽമെറ്റിന്റെ ചിത്രവും ഉണ്ടായിരുന്നു. ചിത്രം ഹെൽമെറ്റിന്റെയാണെന്ന് ഉറപ്പിക്കാൻ വീണ്ടും ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയ ആ സ്ഥലം പരിശോധിച്ചു. തുടർന്ന് വിവരം അധികൃതർക്ക് കൈമാറി. ഉടൻതന്നെ സ്ഥലത്തേക്ക് ഹെലിക്കോപ്റ്ററും പോലീസ് സന്നാഹവും പുറപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306712/64-year-old-man-who-went-missing-while-hiking-found-a-year-later)