---
title: "കാപാലികൻ; പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കായിക പരിശീലകൻ അറസ്റ്റിൽ"
english_title: "Sports coach who raped 16-year-old girl in Kazhakoottam under pretense of love arrested in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306701/sports-coach-who-raped-16-year-old-girl-in-kazhakoottam-under-pretense-of-love-arrested-in-pocso-case"
published_at: "2025-08-05T20:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68921d97a9c91_pocso.jpg"
keywords: []
---

# കാപാലികൻ; പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കായിക പരിശീലകൻ അറസ്റ്റിൽ

> **Lead Summary:** **([www.truevisionnews.com**] പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിൻ്റൺ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്സൺ ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്.

## Article Content

**([www.truevisionnews.com**] പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിൻ്റൺ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്സൺ ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്.

പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ ബാഡ്മിൻ്റൺ പരിശീലനത്തിനിടെയാണ് ജാക്സൺ പരിചയപ്പെട്ടത്. രണ്ടു മാസത്തെ പരിചയം മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. വിവരം അറിഞ്ഞ രക്ഷകർത്താക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് നാദാപുരത്തിനടുത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്. നാദാപുരം ചാലപ്പുത്തിനടുത്ത് വെള്ളൂരിലാണ് സംഭവം. ഇന്ന് രാവിലെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതേസമയം മറ്റൊരു സംഭവത്തിൽ ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരിയിലെ ജനാര്‍ദ്ദനം വീട്ടില്‍ അനാമിക ജനാര്‍ദ്ദന്റെ(23)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പുറച്ചേരിയിലെ അനൂപ് ഗംഗാധരന്‍, അമ്മ രജിത, സഹോദരി അനുപമ എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 2023 ഡിസംബര്‍ 25 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്റെ പുറച്ചേരിയിലെ വീട്ടിലും ദുബായിലെ ജോലി സ്ഥലത്തുമായി താമസിച്ചുവരവെ മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306701/sports-coach-who-raped-16-year-old-girl-in-kazhakoottam-under-pretense-of-love-arrested-in-pocso-case)