---
title: "ഇനി ധൈര്യമായി വാട്സാപ്പ് ഉപയോഗിക്കാം; സ്പാം സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു"
english_title: "Reports say WhatsApp is preparing new features"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306675/reports-say-whatsapp-is-preparing-new-features"
published_at: "2025-08-05T18:02:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891f9e049035_whatsap.jpg"
keywords: []
---

# ഇനി ധൈര്യമായി വാട്സാപ്പ് ഉപയോഗിക്കാം; സ്പാം സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു

> **Lead Summary:** ([**truevisionnews.com**] എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. മറ്റ് പ്ലാറ്റ്‌ഫോമുകളേക്കാൾ സ്വകര്യത സംരക്ഷിക്കുന്ന ഈ ഒരു പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ സ്വകാര്യത ഒന്നുകൂടി ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ ഒരുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തൻ ഫീച്ചർ വഴി അനാവശ്യവും, സ്‌പാം ആയതുമായ സന്ദേശങ്ങൾ നിയന്ത്രിക്കാനാവും. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് 2.25.22.9 അപ്‌ഡേറ്റിലെ ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

## Article Content

([**truevisionnews.com**] എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. മറ്റ് പ്ലാറ്റ്‌ഫോമുകളേക്കാൾ സ്വകര്യത സംരക്ഷിക്കുന്ന ഈ ഒരു പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ സ്വകാര്യത ഒന്നുകൂടി ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ ഒരുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തൻ ഫീച്ചർ വഴി അനാവശ്യവും, സ്‌പാം ആയതുമായ സന്ദേശങ്ങൾ നിയന്ത്രിക്കാനാവും. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് 2.25.22.9 അപ്‌ഡേറ്റിലെ ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഈ ഫീച്ചറിന് രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. ആദ്യത്തേത് ‘യൂസർനെയിം’ ആണ്. നിലവിൽ ആളുകളുമായി ചാറ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ പങ്കിടണം. എന്നാൽ ഈ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പറിന് പകരം യൂസർനെയിം മാത്രം പങ്കിട്ടാൽ മതിയാകും. ഇത് ടെലഗ്രാമിലെ യൂസർനെയിം സംവിധാനത്തിന് സമാനമാണ്.

രണ്ടാമത്തേത് ‘യൂസർനെയിം കീകൾ’ ആണ്. ഇതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു പുതിയ വ്യക്തിയുമായി ചാറ്റ് തുടങ്ങാൻ ഉപയോക്താവ് തന്‍റെ യൂസർനെയിമിനൊപ്പം ഈ പിൻ കോഡും പങ്കിടണം. ഈ കോഡില്ലാതെ ആർക്കും പുതിയതായി സന്ദേശങ്ങൾ അയയ്ക്കാൻ കഴിയില്ല. ഇത് വഴി ഫോൺ നമ്പർ അറിയാവുന്ന ആളുകൾക്കും, നിലവിൽ ചാറ്റ് ചെയ്യുന്ന ആളുകൾക്കും ഈ ഫീച്ചർ ഒരു തടസ്സമാകില്ല. അനാവശ്യ സന്ദേശങ്ങളും സ്‌പാമുകളും തടയാൻ ഈ സംവിധാനം ഏറെ സഹായകമാകും. വാട്‌സ്ആപ്പ് ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കുമായി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306675/reports-say-whatsapp-is-preparing-new-features)