---
title: "കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്; പ്രതി റിമാന്റിൽ "
english_title: "Case filed against father for raping daughter in Vellore near Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306660/case-filed-against-father-for-raping-daughter-in-vellore-near-nadapuram"
published_at: "2025-08-05T16:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891e78ae6ba2_3.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്; പ്രതി റിമാന്റിൽ 

> **Lead Summary:** **നാദാപുരം ( കോഴിക്കോട് ): **കോഴിക്കോട് നാദാപുരത്തിനടുത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്. നാദാപുരം ചാലപ്പുത്തിനടുത്ത് വെള്ളൂരിലാണ് സംഭവം. ഇന്ന് രാവിലെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

## Article Content

**നാദാപുരം ( കോഴിക്കോട് ): **കോഴിക്കോട് നാദാപുരത്തിനടുത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്. നാദാപുരം ചാലപ്പുത്തിനടുത്ത് വെള്ളൂരിലാണ് സംഭവം. ഇന്ന് രാവിലെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതേസമയം മറ്റൊരു സംഭവത്തിൽ ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരിയിലെ ജനാര്‍ദ്ദനം വീട്ടില്‍ അനാമിക ജനാര്‍ദ്ദന്റെ(23)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പുറച്ചേരിയിലെ അനൂപ് ഗംഗാധരന്‍, അമ്മ രജിത, സഹോദരി അനുപമ എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 2023 ഡിസംബര്‍ 25 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്റെ പുറച്ചേരിയിലെ വീട്ടിലും ദുബായിലെ ജോലി സ്ഥലത്തുമായി താമസിച്ചുവരവെ മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306660/case-filed-against-father-for-raping-daughter-in-vellore-near-nadapuram)