---
title: "ഹേയ് ബനാനേ....! അൽപ്പം മധുരമായാലോ..? ബനാന ചോക്ലേറ്റ് ബ്രഡ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം"
english_title: "Banana Chocolate Bread can be easily prepared at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306642/banana-chocolate-bread-can-be-easily-prepared-at-home"
published_at: "2025-08-05T15:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891d9a2c12c9_678.jpg"
keywords: []
---

# ഹേയ് ബനാനേ....! അൽപ്പം മധുരമായാലോ..? ബനാന ചോക്ലേറ്റ് ബ്രഡ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

> **Lead Summary:** ** **ചൂടോടെ നല്ല മധുരം കഴിക്കാൻ ഇഷ്ട്ടപെടുന്നർക്ക് ഒരു നല്ല ഓപ്ഷനാണ് ബനാന ചോക്ലേറ്റ് ബ്രഡ്. വാഴപ്പഴവും ചോക്ലേറ്റും ചേർന്ന ഈ ബ്രെഡ് വളരെ രുചികരവും മൃദുവുമാണ്. നല്ല പഴുത്ത പഴമാണ് ഇതിലെ താരം. പഴുത്ത പഴം ഉപയോഗിച്ച് ഉണ്ടാക്കുന്നതു കൊണ്ട് ഇതിന് നല്ല മധുരവും സ്വാദുമാണ്. പഴം പെട്ടെന്ന് കേടാകാതെ സൂക്ഷിക്കാനുള്ള ഒരു നല്ല മാർഗം കൂടിയാണിത്.

## Article Content

** **ചൂടോടെ നല്ല മധുരം കഴിക്കാൻ ഇഷ്ട്ടപെടുന്നർക്ക് ഒരു നല്ല ഓപ്ഷനാണ് ബനാന ചോക്ലേറ്റ് ബ്രഡ്. വാഴപ്പഴവും ചോക്ലേറ്റും ചേർന്ന ഈ ബ്രെഡ് വളരെ രുചികരവും മൃദുവുമാണ്. നല്ല പഴുത്ത പഴമാണ് ഇതിലെ താരം. പഴുത്ത പഴം ഉപയോഗിച്ച് ഉണ്ടാക്കുന്നതു കൊണ്ട് ഇതിന് നല്ല മധുരവും സ്വാദുമാണ്. പഴം പെട്ടെന്ന് കേടാകാതെ സൂക്ഷിക്കാനുള്ള ഒരു നല്ല മാർഗം കൂടിയാണിത്.

ആദ്യം മൂന്ന് പഴം നന്നായി ഉടച്ചെടുക്കുക. ഉടച്ചെടുത്ത പഴത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് പാൽ ചേർത്ത് മെൽറ്റ് ചെയ്ത ബട്ടർ, വാനില എസ്സൻസ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ഗ്രീക്ക് യോഗർട്ട്, വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് വീണ്ടും നന്നായി ചേർത്തിളക്കുക. മൈദ, പഞ്ചസാര, കൊക്കോ പൗഡർ, ബേക്കിങ് സോഡ  ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് ബദാമും വാൾനട്ടും ക്രഷ് ചെയ്തത് ചേർത്തതിനു ശേഷം ഒരു ബേക്കിംഗ് ട്രെയിലേക്ക് വാക്സ് പേപ്പർ വിരിച്ച് മിക്സ് അതിലേക്ക് മാറ്റം. മുകളിൽ കുറച്ച് ചോക്കോചിപ്സ് വിതറിയതിനു ശേഷം 40 മുതൽ 45 മിന്റ് വരെ ബേക്ക് ചെയ്തെടുക്കാം.

പ്രഭാതഭക്ഷണമായോ, ലഘുഭക്ഷണമായോ അല്ലെങ്കിൽ രാത്രിഭക്ഷണശേഷമുള്ള മധുരപലഹാരമായോ കഴിക്കാവുന്നതാണ്. ചൂടോടെ കഴിക്കുമ്പോൾ കൂടുതൽ രുചികരമായിരിക്കും. ഒപ്പം ഒരു കപ്പ് കാപ്പിയോ ചായയോ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

ആവശ്യമായ സാധനങ്ങൾ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306642/banana-chocolate-bread-can-be-easily-prepared-at-home)