---
title: "ഒരു വെറൈറ്റി ഈവെനിംഗ് സ്നാക്ക്സ് ആയാലോ...? എന്നാൽ ഇതാ.. 'ബ്രെഡ് പൊട്ടറ്റോ സ്നാക്ക്സ് '"
english_title: "A variety of evening snacks, 'Bread Potato Snacks'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306635/a-variety-of-evening-snacks-isnt-it-but-here-it-is-bread-potato-snacks"
published_at: "2025-08-05T15:05:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891d1e4bc966_23e.jpg"
keywords: []
---

# ഒരു വെറൈറ്റി ഈവെനിംഗ് സ്നാക്ക്സ് ആയാലോ...? എന്നാൽ ഇതാ.. 'ബ്രെഡ് പൊട്ടറ്റോ സ്നാക്ക്സ് '

> **Lead Summary:** **[ **വൈകുന്നേരങ്ങളിലെ ചൂട് ചായക്കൊപ്പം നല്ല മൊരിച്ചെടുത്ത സ്നാക്ക്സ് ഹോ.... സ്വർഗം! വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ എപ്പോഴും വ്യത്യസ്തമായ പലഹാരങ്ങൾ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു കിടിലൻ വിഭവം. ബ്രെഡും ഉരുളക്കിഴങ്ങും ചേരുമ്പോൾ രുചിയുടെ പുതിയൊരു ലോകം തന്നെ തുറക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക്സ് ചൂടോടെ കഴിക്കാം. ഈ റെസിപ്പി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

## Article Content

**[ **വൈകുന്നേരങ്ങളിലെ ചൂട് ചായക്കൊപ്പം നല്ല മൊരിച്ചെടുത്ത സ്നാക്ക്സ് ഹോ.... സ്വർഗം! വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ എപ്പോഴും വ്യത്യസ്തമായ പലഹാരങ്ങൾ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു കിടിലൻ വിഭവം. ബ്രെഡും ഉരുളക്കിഴങ്ങും ചേരുമ്പോൾ രുചിയുടെ പുതിയൊരു ലോകം തന്നെ തുറക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക്സ് ചൂടോടെ കഴിക്കാം. ഈ റെസിപ്പി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഉരുളകിഴങ്ങ് - 250 ഗ്രാം

വലിയ ഉള്ളി - 1

പച്ച മുളക് - 2

കറിവേപ്പില - ആവിശ്യത്തിന്

മല്ലിയില - ആവിശ്യത്തിന്

ഇഞ്ചി - ചെറുതായി അറിഞ്ഞത്

ഉപ്പ് - ആവിശ്യത്തിന്

മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

മുളകുപൊടി - 1/4 ടീസ്പൂൺ

ഗരം മസാല - 1/4 ടീസ്പൂൺ

ബ്രെഡ്

മൈതപ്പൊടി - 4 കപ്പ്‌

വെളിച്ചെണ്ണ

തയാറാക്കുന്ന വിതം

ഒരു പനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു, അതിലേക്ക് വലിയ ഉള്ളി, ഇഞ്ചി, പച്ച മുളക്ക്, എന്നിവ ചെറുതായി അരിഞ്ഞതും, കുറച്ച് ഉപ്പും കറിവേപ്പിലയും ചേർത്ത് വയറ്റുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരംമസാല പൊടിയും ചേർത്ത് ഇളക്കുക. അതിലേക്ക് നേരത്തെ വേവിച്ച്, ഉടച്ചുവെച്ച ഉരുളകിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് ഉണ്ടോയെന്നുനോക്കിട്ട് ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. മല്ലിയിലയും ചേർത്ത് ഇളക്കി മാറ്റിവെക്കാം.

ഇനി നമുക്ക് ബ്രെഡ് പൊടിച്ചെടുക്കണം. അതിനാൽ ഒരു മിക്സിയുടെ ജാറിലേക്ക് നാല് ബ്രഡ് കഷ്ണങ്ങളായിട്ട് പൊടിച്ചെടുക്കുക. അതൊന്ന്  പാനിലേക്ക് ഇട്ട്  ചൂടാക്കി എടുക്കുക. ഇതൊരു പാത്രത്തിൽ ഇട്ടതിനുശേഷം അതിലേക്ക് അല്പം ഗരം മസാല പൊടി ചേർത്ത് ഒന്നുടെ കൈകൊണ്ട് പൊടിച്ചെടുക്കുക.

ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ മൈദപ്പൊടിയെടുത്ത് അതിലേക്ക് ഒരു നുള്ള് വീതം ഉപ്പും ഗരം മസാലയും ചേർത്ത്, അതിലേക്ക് അഞ്ചോ ആറോ ടേബിൾസ്പൂൺ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിയെടുക്കുക.

ഒരു സ്ലൈസ് ബ്രെഡ് എടുത്ത് അതിന്റെ മുകളിൽ ഉരുളക്കിഴങ്ങ് മിക്സ് വെച്ചുകൊടുക്കുക. എല്ലായിടത്തും ഒരുപോലെ നിരത്തി അത് നാലായി കട്ട് ചെയ്യുക. ഇനി നമുക്ക് ഓരോ ബ്രഡും എടുത്ത് മൈദയുടെ കൂട്ടിൽ ഇട്ട് ഒന്ന് കവർ ചെയ്ത്, പിന്നീട് പൊടിച്ചു വച്ചിരിക്കുന്ന ബ്രഡ് ക്രംസിലേക്ക് ഇട്ട് കൊട്ട് ചെയ്തു മാറ്റി വെക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി അതിലേക്ക് ഓരോന്നായി ഇട്ടു കൊടുക്കുക. ഒരു മീഡിയം ഫ്ലെയിമിൽ ഫ്രൈ ചെയ്തെടുക്കാം. ഒരു ഭാഗം മൊരിഞ്ഞതിനു ശേഷം മറുവശം കൂടിമൊരിച്ചെടുക്കുക. രണ്ടു ഭാഗവും മൊരിച്ചെടുത്താൽ നമ്മുടെ ബ്രഡ് പൊട്ടറ്റോ സ്നാക്ക് റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306635/a-variety-of-evening-snacks-isnt-it-but-here-it-is-bread-potato-snacks)