---
title: "ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം; അറുപതോളം പേരെ കാണാതായി"
english_title: "Around sixty people missing in Uttarkashi cloudburst"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306631/around-sixty-people-missing-in-uttarkashi-cloudburst"
published_at: "2025-08-05T14:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891cf4506bfb_MDEKGHAAA.jpg"
keywords: []
---

# ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം; അറുപതോളം പേരെ കാണാതായി

> **Lead Summary:** ദില്ലി:**([truevisionnews.com**]: ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തില്‍ അറുപതോളം പേരെ കാണാതായി. അൻപതോളം വീടുകളും കെട്ടിടങ്ങളും ഒഴുകിപോയി. പിന്നാലെ മിന്നൽ പ്രളയവും ഈ മേഖലയിൽ ഉണ്ടായി. രക്ഷാപ്രവർത്തനം തുടരുന്നു. രക്ഷാപ്രവർത്തന സംഘം ഉത്തരകാശിയിലേക്ക് തിരിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ധരാലി ഗ്രാമത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.

## Article Content

ദില്ലി:**([truevisionnews.com**]: ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തില്‍ അറുപതോളം പേരെ കാണാതായി. അൻപതോളം വീടുകളും കെട്ടിടങ്ങളും ഒഴുകിപോയി. പിന്നാലെ മിന്നൽ പ്രളയവും ഈ മേഖലയിൽ ഉണ്ടായി. രക്ഷാപ്രവർത്തനം തുടരുന്നു. രക്ഷാപ്രവർത്തന സംഘം ഉത്തരകാശിയിലേക്ക് തിരിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ധരാലി ഗ്രാമത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.

നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഖിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധികാരികള്‍ അറിയിക്കുന്നത്. ആളുകള്‍ നിലവിളിക്കുന്ന ഭയാനകമായ വീഡിയോ നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്.

വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ. നൈനിത്താൽ ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306631/around-sixty-people-missing-in-uttarkashi-cloudburst)