---
title: "സമയം വേണം; വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ"
english_title: " VD Satheesan demands extension of date to add name to voter list thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306586/vd-satheesan-demands-extension-of-date-to-add-name-to-voter-list-thiruvananthapuram"
published_at: "2025-08-05T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891ab961a335_vd.jpg"
keywords: []
---

# സമയം വേണം; വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തദേശീയ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. വെബ്സൈറ്റിന്റെ സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്നാണ് ആവശ്യം.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തദേശീയ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. വെബ്സൈറ്റിന്റെ സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി സമയം നീട്ടണമെന്നാണ് ആവശ്യം.

മറ്റന്നാൾ ആണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് 15 ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശൻ രംഗത്ത് വന്നത്. ഓൺലൈൻ ആയിട്ടാണ് പേര് ചേർക്കൽ, സ്ഥാനമാറ്റം, തിരുത്ത് എന്നിവയ്ക്കൊക്കെ അപേക്ഷ നൽകേണ്ടത്. ഇതിനായുള്ള വെബ്സൈറ്റിന്റെ സാങ്കേതിക തകരാർ രൂക്ഷമാണെന്ന് കത്തിൽ പറയുന്നു. വാർഡ് പുനർ വിഭജനവുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരെ അടക്കം വിട്ടുപോയിട്ടുണ്ട്.

അതേപോലെ സ്ഥാനമാറ്റം, എംഎൽഎമാരുടെയടക്കം വോട്ടർപട്ടികയിലെ പേരുകൾ തൊട്ടടുത്ത വാർഡിലേക്ക് മാറിയ സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതെല്ലാം നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമയം നീട്ടി കിട്ടണമെന്ന് ആവശ്യത്തിലാണ് പ്രതിപക്ഷം. കഴിഞ്ഞ 23നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 7 വരെയാണ് സമയം നൽകിയത്. വാർഡ് പുനർ വിഭജനം വന്നപ്പോൾ പേരുകൾ സ്വമേധയാ മാറ്റാൻ സെക്രട്ടറിമാർക്ക് അനുമതി നൽകിക്കൊണ്ട് കമ്മീഷൻ സർക്കുലർ ആയിരുന്നു. പേര് ചേർക്കാനും തിരുത്താനുമുള്ള ആളുകളുടെ കണക്കുകൾ ചെറുതല്ല അതിനായി സമയം നീട്ടി കിട്ടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306586/vd-satheesan-demands-extension-of-date-to-add-name-to-voter-list-thiruvananthapuram)