---
title: " കോട്ടയത്ത് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; 12 വയസുകാരിക്ക് ​ഗുരുതര പരിക്ക്"
english_title: "Car hits scooters carrying college students two young women die tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306584/car-hits-scooters-carrying-college-students-two-young-women-die-tragically"
published_at: "2025-08-05T12:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891aa0e389cd_gfgfg.jpg"
keywords: []
---

#  കോട്ടയത്ത് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; 12 വയസുകാരിക്ക് ​ഗുരുതര പരിക്ക്

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** പാലാ തൊടുപുഴ റോഡിൽ പ്രാവിതാനത്ത് വാഹനാപകടം. കാറും രണ്ട് സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ യാത്രികയായ മേലികാവ് സ്വദേശി ധന്യ സന്തോഷ്, അന്ത്യനാട് സ്വദേശി ജോമോൾ ബെന്നി എന്നിവരാണ് മരിച്ചത്. ജോമോൾ ബെന്നിയുടെ മകൾ അന്ന മോൾ ഗുരുതരമായി പരിക്കേറ്റ് പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** പാലാ തൊടുപുഴ റോഡിൽ പ്രാവിതാനത്ത് വാഹനാപകടം. കാറും രണ്ട് സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ യാത്രികയായ മേലികാവ് സ്വദേശി ധന്യ സന്തോഷ്, അന്ത്യനാട് സ്വദേശി ജോമോൾ ബെന്നി എന്നിവരാണ് മരിച്ചത്. ജോമോൾ ബെന്നിയുടെ മകൾ അന്ന മോൾ ഗുരുതരമായി പരിക്കേറ്റ് പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മുണ്ടക്കൽ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളിലേക്ക് ഇടിക്കുകയായിരുന്നു. സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ട കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്.

കാർ ഇടിച്ച ഉടനെ രണ്ടു സ്കൂട്ടറിൽ ഉണ്ടായിരുന്ന മൂന്നുപേരും തെറിച്ചു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ മൂന്നുപേരും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പാല ആശുപത്രിയിൽ വച്ച് നടക്കും. അപകടത്തിൽ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306584/car-hits-scooters-carrying-college-students-two-young-women-die-tragically)