---
title: "വടകരയിലേക്കുള്ള ബസിന് സ്ത്രീ കൈ കാണിച്ചു, നിർത്തിയതോടെ അടുത്ത ബസ് പിന്നിൽ ഇടിച്ചു കയറി; ഇരിങ്ങലിലെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "More details about the accident in which private buses collided in Iringal, Kozhikode have been released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306583/more-details-about-the-accident-in-which-private-buses-collided-in-iringal-kozhikode-have-been-released-new"
published_at: "2025-08-05T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891a779255c7_2.jpg"
keywords: []
---

# വടകരയിലേക്കുള്ള ബസിന് സ്ത്രീ കൈ കാണിച്ചു, നിർത്തിയതോടെ അടുത്ത ബസ് പിന്നിൽ ഇടിച്ചു കയറി; ഇരിങ്ങലിലെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഇരിങ്ങലിലെ സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഇരിങ്ങലിലെ സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിന് പിന്നിൽ പിറകെ വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകൾ. 

ഇതിനിടെ ഇരിങ്ങൽ കളരിപ്പടി ബസ് സ്റ്റോപ്പിൽ നിന്നും സ്ത്രീ മുന്നിലെ ബസിന് കൈ കാട്ടി. ഇതോടെ ബസ് നിര്‍ത്തി. ഇതിനിടെ പിന്നിൽ നിന്ന് വേഗതയിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയെ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306583/more-details-about-the-accident-in-which-private-buses-collided-in-iringal-kozhikode-have-been-released-new)