---
title: "കോടികള്‍ വില; വിമാനത്താവളത്തില്‍ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍"
english_title: "Kozhikode native arrested with 13 kg of hybrid cannabis worth crores at airport"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306576/kozhikode-native-arrested-with-13-kg-of-hybrid-cannabis-worth-crores-at-airport"
published_at: "2025-08-05T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68919fd63dddf_yuyuy.jpg"
keywords: []
---

# കോടികള്‍ വില; വിമാനത്താവളത്തില്‍ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** )** തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. കോഴിക്കോട് സ്വദേശി സുധീഷ് ടെന്‍സണിനെയാണ് പിടികൂടിയത്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** )** തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. കോഴിക്കോട് സ്വദേശി സുധീഷ് ടെന്‍സണിനെയാണ് പിടികൂടിയത്.

കഞ്ചാവ് കടത്തിനേപ്പറ്റി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനും (ഡി. ആര്‍. ഐ), തിരുവനന്തപുരം സിറ്റി പോലിസിലെ ഡാന്‍സാഫ് ടീമിനും രഹസ്യ വിവരം ലഭിച്ചിരുന്നു. സുധീഷ് ടെന്‍സണിന്റെ ബാഗില്‍ നിന്ന് 13 കിലോ തൂക്കമുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടി കൂടിയത്. തായ്‌ലന്‍ഡില്‍ നിന്നായിരുന്നു ഇയാള്‍ കഞ്ചാവ് വാങ്ങിയത്. തുടര്‍ന്ന് ബാങ്കോക്ക് വഴി ദുബായിലേക്കും അവിടെ നിന്ന് എമിറ്റേറ്‌സ് വിമാനത്തില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരത്തും എത്തുകയായിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീമും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനമിറങ്ങിയ സുധീഷിനെ വിമാനത്താവളത്തിലുണ്ടായിരുന്ന ഡി. ആര്‍. ഐ ടീം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.

അതേസമയം കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന വിദ്യാർത്ഥിനിയായ പാലാ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നു . താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങുകയും ലഹരി സംഘത്തിന്‍റെ കണ്ണിയായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നു.

തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ പിടികൂടിയ ഗോപകുമാറിനെ കസ്റ്റഡിലെടുത്തപ്പോഴാണ് അനുവിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരിലേക്ക് പോയി അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306576/kozhikode-native-arrested-with-13-kg-of-hybrid-cannabis-worth-crores-at-airport)