---
title: "കണ്ണൂർ പാനൂരിൽ തെരുവുനായകൾ കുറുകെചാടി ബൈക്ക് യാത്രികനായ അധ്യാപകന് പരിക്ക്"
english_title: "A teacher riding a bike was injured after being attacked by stray dogs in Panoor Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306573/a-teacher-riding-a-bike-was-injured-after-being-attacked-by-stray-dogs-in-panoor-kannur"
published_at: "2025-08-05T11:29:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68919e2fc0674_gfgf.jpg"
keywords: []
---

# കണ്ണൂർ പാനൂരിൽ തെരുവുനായകൾ കുറുകെചാടി ബൈക്ക് യാത്രികനായ അധ്യാപകന് പരിക്ക്

> **Lead Summary:** **പാനൂർ (കണ്ണൂർ ): ( **[www.truevisionnews.com]** ) ** പാനൂരിൽ തെരുവുനായകൾ കുറുകെചാടി ബൈക്ക് യാത്രികനായ അധ്യാപകന് പരിക്ക്. എലാങ്കോട് പാലത്തായാണ് അപകടം. പാലത്തായി യു.പി സ്കൂൾ അധ്യാപകൻ മുഹമ്മദ് സഹ ലിനാണ് പരിക്കേറ്റത്.

## Article Content

**പാനൂർ (കണ്ണൂർ ): ( **[www.truevisionnews.com]** ) ** പാനൂരിൽ തെരുവുനായകൾ കുറുകെചാടി ബൈക്ക് യാത്രികനായ അധ്യാപകന് പരിക്ക്. എലാങ്കോട് പാലത്തായാണ് അപകടം. പാലത്തായി യു.പി സ്കൂൾ അധ്യാപകൻ മുഹമ്മദ് സഹ ലിനാണ് പരിക്കേറ്റത്.

കാലിനും തലയ്ക്കും സാരമായി പരിക്കേറ്റ സഹൽ ചികിത്സ തേടി. നായക്കൂട്ടം റോഡിന് കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം മറിയുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം അതി രൂക്ഷമാണ്.

അതേസമയം കോഴിക്കോട് പയ്യോളി ഇരിങ്ങലിൽ ബസ്സുകൾ കൂട്ടി ഇടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്. ഇരിങ്ങൽ കളരിപ്പടിക്കൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു ബസ് ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും വടകര ഭാഗത്തേക്ക് തന്നെ പോകുകയായിരുന്ന മറ്റൊരു സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. പതിനാറോളം പേർക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306573/a-teacher-riding-a-bike-was-injured-after-being-attacked-by-stray-dogs-in-panoor-kannur)