---
title: " ഗുരുതര സുരക്ഷാ വീഴ്ച, ചെങ്കോട്ടയിൽ നടന്ന മോക്ഡ്രിൽ പരാജയപ്പെട്ടു, ഒളിച്ചുവെച്ച ബോംബ് കാണാതായി; ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ"
english_title: "Bomb hidden during mock drill at Red Fort goes missing seven people suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306543/bomb-hidden-during-mock-drill-at-red-fort-goes-missing-seven-people-suspended"
published_at: "2025-08-05T09:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68917bf2df907_chenkotta.jpg"
keywords: []
---

#  ഗുരുതര സുരക്ഷാ വീഴ്ച, ചെങ്കോട്ടയിൽ നടന്ന മോക്ഡ്രിൽ പരാജയപ്പെട്ടു, ഒളിച്ചുവെച്ച ബോംബ് കാണാതായി; ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

> **Lead Summary:** **ദില്ലി: **സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ രാജ്യ തലസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക്ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു.

## Article Content

**ദില്ലി: **സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ രാജ്യ തലസ്ഥാനത്ത് ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക്ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു.

സുരക്ഷാ വീഴ്ച ആരോപിച്ചാണ് നടപടി. ദില്ലി പൊലീസിൻ്റെ സ്പെഷൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306543/bomb-hidden-during-mock-drill-at-red-fort-goes-missing-seven-people-suspended)