---
title: "തർക്കത്തിനിടെ മരണം; യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ റോഡിലേക്ക് തള്ളിയിട്ട് കുടുംബാംഗങ്ങൾ"
english_title: "Family members throw young man's body on the road while it was being taken for postmortem in utterpreadesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306536/family-members-throw-young-mans-body-on-the-road-while-it-was-being-taken-for-postmortem-in-utterpreadesh"
published_at: "2025-08-05T08:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68916d1bd9515_body.jpg"
keywords: []
---

# തർക്കത്തിനിടെ മരണം; യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ റോഡിലേക്ക് തള്ളിയിട്ട് കുടുംബാംഗങ്ങൾ

> **Lead Summary:** ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം, പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ കുടുംബാംഗങ്ങൾ ആംബുലൻസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടു. മൃതദേഹം റോഡിൽ വച്ചതിനു ശേഷം കുടുംബാംഗങ്ങൾ ചുറ്റും കൂടി റോഡ് ഉപരോധിക്കാൻ ശ്രമിച്ചു.

## Article Content

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം, പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ കുടുംബാംഗങ്ങൾ ആംബുലൻസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടു. മൃതദേഹം റോഡിൽ വച്ചതിനു ശേഷം കുടുംബാംഗങ്ങൾ ചുറ്റും കൂടി റോഡ് ഉപരോധിക്കാൻ ശ്രമിച്ചു.

മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് ഹൃദയ്‌ലാൽ എന്ന യുവാവിന് ക്രൂരമായി മര്‍ദനമേറ്റത്. ഇയാളെ ചികിത്സയ്ക്കായി ലക്നൗവിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മരണപ്പെടുകയുമായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമ്പോഴാണ് റോഡിലൂടെ മൃതദേഹം വലിച്ചിഴക്കുകയും ആംബുലൻസിൽ നിന്ന് തള്ളിയിടുകയും ചെയ്തത്.

സ്ഥലത്തെത്തിയ പൊലീസ്, കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും മൃതദേഹം റോഡിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പിന്നീട് പൊലീസ് സാന്നിധ്യത്തിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306536/family-members-throw-young-mans-body-on-the-road-while-it-was-being-taken-for-postmortem-in-utterpreadesh)