---
title: "കോഴിക്കോട് ആറംഗ കുടുംബം യാത്ര ചെയ്ത വാഹനം കത്തിയമര്‍ന്നു; തലനാരിഴക്ക് ഒഴിവായത് വൻ അപകടം"
english_title: "vehicle in which a family of six was travelling caught fire in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306534/vehicle-in-which-a-family-of-six-was-travelling-caught-fire-in-kozhikode"
published_at: "2025-08-05T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68916a2373b01_kozhikkode.jpg"
keywords: []
---

# കോഴിക്കോട് ആറംഗ കുടുംബം യാത്ര ചെയ്ത വാഹനം കത്തിയമര്‍ന്നു; തലനാരിഴക്ക് ഒഴിവായത് വൻ അപകടം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട്** **ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയ പാതയില്‍ വച്ച് കത്തിയമര്‍ന്നു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്. ടാറ്റ ഏസ് വാഹനമാണ് കത്തി നശിച്ചത്. ഫറോക്കില്‍ നിന്ന് വേങ്ങരയിലേക്ക് യാത്ര തിരിച്ച കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട്** **ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയ പാതയില്‍ വച്ച് കത്തിയമര്‍ന്നു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്. ടാറ്റ ഏസ് വാഹനമാണ് കത്തി നശിച്ചത്. ഫറോക്കില്‍ നിന്ന് വേങ്ങരയിലേക്ക് യാത്ര തിരിച്ച കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

ഓടിക്കൊണ്ടിരിക്കേ വാഹനത്തില്‍ നിന്ന് കൂടുതല്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റോഡിന് സമീപത്തായി ഒതുക്കി നിര്‍ത്തി. വാഹനം ഓടിച്ചിരുന്ന ഫറോക്ക് ചുങ്കം സ്വദേശി കെ മുഹമ്മദും മറ്റുള്ളവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടര്‍ന്നു. മീഞ്ചന്തയില്‍ നിന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ അണച്ചത്.

മറ്റൊരു സംഭവത്തിൽ ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവടിയാറിലെ റീസർവേ ഓഫീസ് കെട്ടിടത്തിലാണ് മലയാള മനോരമ പ്രാദേശിക ലേഖകൻ ആനാട് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൽ നിക്ഷേപിച്ച 1.67 കോടി രൂപ തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചന.

കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന മുണ്ടേല റസിഡൻ്റ്സ് സഹകരണ സംഘത്തിൽ ഇദ്ദേഹം 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. അതു തിരികെ ലഭിക്കാത്തതോടെ മാനസികമായി തകർന്നു. ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൻ്റെ പ്രസിഡന്റും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയും അതുമായി ബന്ധപ്പെട്ടുള്ള മാനസിക സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കൈമാറി. ആനാട് ശശിയുടെ മരണത്തിൽ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306534/vehicle-in-which-a-family-of-six-was-travelling-caught-fire-in-kozhikode)