---
title: "ഭാര്യ നാമം ചൊല്ലാൻ പോയ സമയം മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത് വയോധികൻ"
english_title: "Alappuzha Vallikunnath householder commits suicide by setting fire to his house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306518/alappuzha-vallikunnath-householder-commits-suicide-by-setting-fire-to-his-house"
published_at: "2025-08-04T23:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890f75bb222d_SUICIDE.jpg"
keywords: []
---

# ഭാര്യ നാമം ചൊല്ലാൻ പോയ സമയം മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത് വയോധികൻ

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ വള്ളികുന്നത്ത് ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് സ്വദേശി ധർമജൻ ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. ഭാര്യയും ധർമ്മജനുമായിരുന്നു വീട്ടിൽ താമസം. വൈകുന്നേരം ഭാര്യ നന്ദിനി നാമം ചൊല്ലുവാൻ പോയ നേരത്ത് മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

## Article Content

**ആലപ്പുഴ: **ആലപ്പുഴ വള്ളികുന്നത്ത് ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് സ്വദേശി ധർമജൻ ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. ഭാര്യയും ധർമ്മജനുമായിരുന്നു വീട്ടിൽ താമസം. വൈകുന്നേരം ഭാര്യ നന്ദിനി നാമം ചൊല്ലുവാൻ പോയ നേരത്ത് മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

കായംകുളത്തു നിന്നും ഫയർ ഫോഴ്സും, വള്ളികുന്നം പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹംകായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം ഭര്‍തൃപീഡനം ആരോപിച്ച് 24-കാരി ജീവനൊടുക്കി. സ്വകാര്യ കോളേജ് അധ്യാപികയായ ശ്രീവിദ്യ(24)യാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ആറുമാസം മുന്‍പായിരുന്നു രാംബാബു എന്നയാളുമായി ശ്രീവിദ്യയുടെ വിവാഹം നടന്നത്. വില്ലേജ് സര്‍വേയറാണ് രാംബാബു.

വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ മുതല്‍ രാംബാബുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി ശ്രീവിദ്യയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. താന്‍ അനുഭവിച്ചിരുന്ന പീഡനങ്ങളേക്കുറിച്ച് ശ്രീവിദ്യ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മദ്യപിച്ച് വീട്ടിലെത്തുന്ന രാംബാബു, ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തന്നെ അപഹസിക്കുകയും മറ്റൊരു സ്ത്രീയുടെ മുന്നില്‍വെച്ച് ഒന്നിനുംകൊള്ളാത്തവളെന്ന് പരിഹസിക്കുകയും ചെയ്തു. തല ഇടിപ്പിക്കുകയും മുതുകില്‍ മര്‍ദിക്കുകയും ചെയ്തിരുന്നെന്നും ശ്രീവിദ്യയുടെ കുറിപ്പിലുണ്ട്. ഇത്തവണ രാഖി കെട്ടാൻ താനുണ്ടാവില്ലെന്ന് സഹോദരനോട് ശ്രീവിദ്യ കുറിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306518/alappuzha-vallikunnath-householder-commits-suicide-by-setting-fire-to-his-house)