---
title: "പണികിട്ടി; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് രണ്ട് വർഷം തടവ്"
english_title: "Sexual assault against minor in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306498/sexual-assault-against-minor-in-wayanad"
published_at: "2025-08-04T21:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890d8cd7ddd1_WAYANAD.jpg"
keywords: []
---

# പണികിട്ടി; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് രണ്ട് വർഷം തടവ്

> **Lead Summary:** **വയനാട്: **പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. കുട്ടിയെ ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ കൈയ്യിൽ കയറിപ്പിടിച്ച പ്രതി കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി. താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദിനെ കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചു. 2 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

## Article Content

**വയനാട്: **പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. കുട്ടിയെ ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ കൈയ്യിൽ കയറിപ്പിടിച്ച പ്രതി കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി. താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദിനെ കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചു. 2 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

മൂന്ന് വർഷം മുൻപ് 2022 ഫെബ്രുവരി മാസത്തിലാണ് കേസിന് കാരണമായ സംഭവം നടന്നത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ മേപ്പാടി പൊലീസാണ് കേസെടുത്തത്. അന്ന് മേപ്പാടി സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി.പി സിറാജ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിതയാണ് ഹാജരായത്. പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കേസിൽ പ്രതിയെ കോടതി ശിക്ഷിച്ചത്.

അതേസമയം, മുംബൈയിൽ ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത അനുജത്തിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 40 കാരന്‍ അറസ്റ്റില്‍. ഭർത്താവിന്‍റെ കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിനും സഹോദരിയുടെ പ്രസവം വീട്ടിൽ നടത്തിയതിനും ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് കുറ്റകൃത്യം നടന്നത്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നപ്പോഴാണ് വാര്‍ത്ത പുറത്തറിയുന്നത്.

പ്രതികളായ രണ്ടുപേരും പെണ്‍കുട്ടിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. 2024 മാർച്ചിനും ഈ വർഷം ജൂലൈയ്ക്കും ഇടയിൽ സഹോദരിയുടെ ഭര്‍ത്താവ് തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തിരുന്നതായി കൗമാരക്കാരിയായ പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ചേച്ചിയോട് പരാതിപ്പെട്ടപ്പോൾ അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

ഭർത്താവിന്‍റെ കുറ്റം മറച്ചുവെക്കാൻ സഹോദരി പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം വീട്ടിൽ തന്നെ നടത്തിയെങ്കിലും നില വഷളായതിനെ തുടർന്ന് ഒടുവില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് സഹോദരിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കുട്ടികൾക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ (പോക്‌സോ) നിയമത്തിലെയും ഭാരതീയ ന്യായ് സംഹിതയിലെയും (ബിഎൻഎസ്) വകുപ്പുകൾ പ്രകാരമാണ് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306498/sexual-assault-against-minor-in-wayanad)