---
title: "വീണ്ടും തെരുവുനായയുടെ ആക്രമണം; കോഴിക്കോട് വയോധികയെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു"
english_title: "Elderly woman injured by stray dog in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306496/elderly-woman-injured-by-stray-dog-in-kozhikode"
published_at: "2025-08-04T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890d44a4a39f_678.jpg"
keywords: []
---

# വീണ്ടും തെരുവുനായയുടെ ആക്രമണം; കോഴിക്കോട് വയോധികയെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു

> **Lead Summary:** **കോഴിക്കോട്: **ബേപ്പൂര്‍ അരക്കനാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൂട്ടക്കല്‍ ലക്ഷ്മിയെ തെരുവ് നായ ആക്രമിച്ചു.** **പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വയോധികയെയാണ് തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരുടെ വലതു കാലിലാണ് നായ കടിച്ചത്.

## Article Content

**കോഴിക്കോട്: **ബേപ്പൂര്‍ അരക്കനാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൂട്ടക്കല്‍ ലക്ഷ്മിയെ തെരുവ് നായ ആക്രമിച്ചു.** **പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വയോധികയെയാണ് തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരുടെ വലതു കാലിലാണ് നായ കടിച്ചത്.

പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന ലക്ഷ്മിക്ക് അസുഖം ഭേദമായി വരികയായിരുന്നു. വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പേരക്കുട്ടിയുടെ സഹായത്തോടെ പോകുന്നതിനിടെ കൂട്ടത്തോടെ എത്തിയ തെരുവ് നായകളില്‍ ഒന്ന് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ ചികിത്സ നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306496/elderly-woman-injured-by-stray-dog-in-kozhikode)