---
title: "ബാഡ്‌മിൻ്റൺ കളിക്കിടെ ഷട്ടിൽകോക്ക് എടുക്കാൻ കുനിഞ്ഞു, പിന്നാലെ കുഴഞ്ഞുവീണ് 25കാരന് ദാരുണാന്ത്യം"
english_title: "A young man died tragically after collapsing while playing badminton in Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306492/a-young-man-died-tragically-after-collapsing-while-playing-badminton-in-hyderabad"
published_at: "2025-08-04T20:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890ca47b6388_death.jpg"
keywords: []
---

# ബാഡ്‌മിൻ്റൺ കളിക്കിടെ ഷട്ടിൽകോക്ക് എടുക്കാൻ കുനിഞ്ഞു, പിന്നാലെ കുഴഞ്ഞുവീണ് 25കാരന് ദാരുണാന്ത്യം

> **Lead Summary:** ഹൈദരാബാദിൽ ബാഡ്‌മിൻ്റൺ കളിക്കിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. കമ്മം ജില്ലയിലെ തല്ലഡയിൽ മുൻ ഡപ്യൂട്ടി സർപഞ്ച് ഗുണ്ട്‌ല വെങ്കിടേശ്വരലുവിൻ്റെ മകൻ ഗുണ്ട്‌ല രാകേഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഹൈദരാബാദിലെ നാഗോൽ സ്റ്റേഡിയത്തിൽ ബാഡ്‌മിൻ്റൺ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

## Article Content

ഹൈദരാബാദിൽ ബാഡ്‌മിൻ്റൺ കളിക്കിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. കമ്മം ജില്ലയിലെ തല്ലഡയിൽ മുൻ ഡപ്യൂട്ടി സർപഞ്ച് ഗുണ്ട്‌ല വെങ്കിടേശ്വരലുവിൻ്റെ മകൻ ഗുണ്ട്‌ല രാകേഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഹൈദരാബാദിലെ നാഗോൽ സ്റ്റേഡിയത്തിൽ ബാഡ്‌മിൻ്റൺ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഡബിൾസ് മത്സരത്തിനിടെ തറയിൽ വീണ ഷട്ടിൽകോക്ക് എടുക്കാൻ കുനിഞ്ഞ രാകേഷ് അവിടെ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കളിക്കാർ ഉടനെ രാകേഷിനടുത്തേക്ക് ഓടിയെത്തി. ഇവർ സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

സ്റ്റേഡിയത്തിനകത്ത് നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രാകേഷിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306492/a-young-man-died-tragically-after-collapsing-while-playing-badminton-in-hyderabad)