---
title: "ഇതാ ഒരു സന്തോഷ വാര്‍ത്ത.....! നിങ്ങളുടെ മക്കള്‍ക്ക് നവോദയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വേണോ? ഇപ്പോള്‍ അപേക്ഷിക്കാം"
english_title: "Here is some good news Do you want admission in Navodaya Vidyalaya for your children Apply now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306475/here-is-some-good-news-do-you-want-admission-in-navodaya-vidyalaya-for-your-children-apply-now"
published_at: "2025-08-04T18:03:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890a8bea0561_fgfg.jpg"
keywords: []
---

# ഇതാ ഒരു സന്തോഷ വാര്‍ത്ത.....! നിങ്ങളുടെ മക്കള്‍ക്ക് നവോദയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വേണോ? ഇപ്പോള്‍ അപേക്ഷിക്കാം

> **Lead Summary:** **( **[www.truevisionnews.com]** )** ജവഹര്‍ നവോദയ വിദ്യാലയങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2026-ലെ ആറാംക്ലാസിലെ പ്രവേശനത്തിനുള്ള ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റിന് (ജെഎന്‍വിഎസ്ടി) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.

## Article Content

**( **[www.truevisionnews.com]** )** ജവഹര്‍ നവോദയ വിദ്യാലയങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2026-ലെ ആറാംക്ലാസിലെ പ്രവേശനത്തിനുള്ള ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റിന് (ജെഎന്‍വിഎസ്ടി) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.

എല്ലാ ജെഎന്‍വികളിലും അപേക്ഷാ സമര്‍പ്പണ സഹായത്തിന് ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. അപേക്ഷ cbseitms.rcil.gov.in/nvs/ വഴി ഓഗസ്റ്റ് 13 വരെ നല്‍കാം. അപേക്ഷാ ഫീസ് ഇല്ല. വിവരങ്ങള്‍ പ്രോസ്പക്ടസില്‍ ലഭിക്കും. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 654 വിദ്യാലയങ്ങളുണ്ട്.

കേരളത്തിലെ 14 ജെഎന്‍വികള്‍: ചെന്നിത്തല (ആലപ്പുഴ), നേരിയമംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), ചെണ്ടയാട് (കണ്ണൂര്‍), പെരിയ (കാസര്‍കോട്), വടകര (കോഴിക്കോട്), കൊട്ടാരക്കര (കൊല്ലം), വടവാതൂര്‍ (കോട്ടയം), വെണ്‍കുളം (മലപ്പുറം), മലമ്പുഴ (പാലക്കാട്), വെച്ചൂച്ചിറ (പത്തനംതിട്ട), വിതുര (തിരുവനന്തപുരം), മായന്നൂര്‍ (തൃശ്ശൂര്‍), ലക്കിടി (വയനാട്).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306475/here-is-some-good-news-do-you-want-admission-in-navodaya-vidyalaya-for-your-children-apply-now)