---
title: "റോഡല്ല സാറേ ....… മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ"
english_title: " A drunk soldier drove his car onto a railway platform"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306342/a-drunk-soldier-drove-his-car-onto-a-railway-platform"
published_at: "2025-08-04T09:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890345136eb0_DeWatermark.ai_1754280921493.jpeg"
keywords: []
---

# റോഡല്ല സാറേ ....… മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ

> **Lead Summary:** **[** മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ. ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സൈനികൻ കാർ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റിയത്. ഉത്തർപ്രദേശിലെ മീററ്റ് കാൻ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

## Article Content

**[** മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ. ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സൈനികൻ കാർ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റിയത്. ഉത്തർപ്രദേശിലെ മീററ്റ് കാൻ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

സന്ദീപ് ദാക്ക എന്ന സൈനികനാണ് ഈ സാഹസത്തിന് മുതിർന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ വളരെ വേഗത്തിൽ കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. പെട്ടന്നുള്ള സംഭവം ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ഇടയാക്കി.

സംഭവമറിഞ്ഞ റെയിൽവേ പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി സൈനികനായ സന്ദീപ് ദാക്കയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. എങ്കിലും ഈ സംഭവം റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.

സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്നാണ് പൊതുവെയുള്ള വിമർശനം. റെയിൽവേ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306342/a-drunk-soldier-drove-his-car-onto-a-railway-platform)