---
title: "'പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി'; വൈദ്യപരിശോധന സമയത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ്"
english_title: "police confirmed pk bujair is drug addict and he confessed during medical examination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306328/police-confirmed-pk-bujair-is-drug-addict-and-he-confessed-during-medical-examination"
published_at: "2025-08-04T07:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689013825fd9b_pk_bujair.jpg"
keywords: []
---

# 'പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി'; വൈദ്യപരിശോധന സമയത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ്

> **Lead Summary:** യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈറിനെ ലഹരി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധന സമയത്താണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

## Article Content

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈറിനെ ലഹരി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധന സമയത്താണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

മയക്കുമരുന്ന് കേസിൽ പിടിയിലായ റിയാസുമായി പലതവണ ഇയാൾ ഇടപാട് നടത്തിയിരുന്നതായി ബുജൈർ പൊലീസിനോട് സമ്മതിച്ചു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസിന്‍റെ സംഹാദരൻ പി കെ ബുജൈർ നിരന്തരം ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മയക്ക് മരുന്ന് കേസിൽ പിടിയിലായ ചൂലാംവയൽ സ്വദേശി റിയാസുമായി നിരവധി തവണ മയക്കുമരുന്ന് ഇടപാട് നടത്തിയുന്നുവെന്ന് ബുജൈർ സമ്മതിച്ചു.

രാസലഹരിയായ മെത്താംഫെറ്റാമിൻ ഉപയോഗിച്ചിരുന്നതായും, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന പെരുമാറ്റം ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായും കണ്ടെത്തി. മറ്റ് കാര്യങ്ങൾ വിശദമായി അന്വേഷിച്ചു വരുന്നതായും കുന്ദമംഗലം പൊലീസ് അറിയിച്ചു. നിലവിൽ പൊലീസിനെ ആക്രമിച്ച കേസിൽ 14 ദിവസത്തെ റിമാന്‍റിലാണ് ബുജൈർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306328/police-confirmed-pk-bujair-is-drug-addict-and-he-confessed-during-medical-examination)