---
title: "നാട് നടുങ്ങി...! കണ്ണൂരിൽ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ"
english_title: "An 8th grade student in Kannur hanged himself from the window of his room at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306311/an-8th-grade-student-in-kannur-hanged-himself-from-the-window-of-his-room-at-home"
published_at: "2025-08-03T22:35:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/688f97cdb5fcd_jkjhk.jpg"
keywords: []
---

# നാട് നടുങ്ങി...! കണ്ണൂരിൽ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **പരിയാരം(കണ്ണൂർ): [ **കണ്ണൂരിൽ** **എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍രാജ്ആണ് മരിച്ചത്.

## Article Content

**പരിയാരം(കണ്ണൂർ): [ **കണ്ണൂരിൽ** **എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍രാജ്ആണ് മരിച്ചത്.

പ്രതേകിച്ച് കാരണങ്ങളൊന്നും അറിയില്ലെങ്കിലും സ്‌ക്കൂള്‍ ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ മരിച്ച നിലയില്‍ കണ്ടത്.

പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

മാനസികാരോഗ്യ വിദഗ്ദ്ധർ: ഒരു മനോരോഗ വിദഗ്ദ്ധനെയോ (Psychiatrist) മനശാസ്ത്രജ്ഞനെയോ (Psychologist) സമീപിക്കുക.

കൗൺസിലിംഗ്: മാനസിക പിന്തുണ നൽകുന്ന കൗൺസിലിംഗ് സെന്ററുകൾ സമീപിക്കാം.

ഹെൽപ്പ് ലൈനുകൾ: ആത്മഹത്യാ പ്രതിരോധ ഹെൽപ്പ് ലൈനുകൾ ലഭ്യമാണ്. ഇന്ത്യയിൽ സുമൈത്രി (Sumaitri) - 011-23389090, ആശ്ര (Aasha) - 022-27546669 തുടങ്ങിയ ഹെൽപ്പ് ലൈനുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കേരളത്തിൽ ദിശ (Disha) - 1056 എന്ന നമ്പറിലും വിളിക്കാം.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും: വിശ്വസിക്കാവുന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മനസ്സുതുറന്ന് സംസാരിക്കുന്നത് ആശ്വാസം നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306311/an-8th-grade-student-in-kannur-hanged-himself-from-the-window-of-his-room-at-home)