---
title: "അലന്‍ എവിടെ...? കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കായുള്ള  ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു"
english_title: "search for the missing Plus One student who was swept away in Patangayam Kozhikode ended today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306308/search-for-the-missing-plus-one-student-who-was-swept-away-in-patangayam-kozhikode-ended-today"
published_at: "2025-08-03T22:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f9273b4d9a_missing.jpg"
keywords: []
---

# അലന്‍ എവിടെ...? കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കായുള്ള  ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

> **Lead Summary:** കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു . മലപ്പുറം മഞ്ചേരിയില്‍ നിന്നും വന്ന ആറംഗ സംഘത്തിൽപ്പെട്ട കച്ചേരിപ്പടി സ്വദേശി അലന്‍ അഷ്റഫിനെയാണ് കാണാതായത്. മഴ ശക്തമായതിനെ തുടർന്നാണ് തിരച്ചല്‍ അവസാനിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസും തീരുമാനിച്ചത്.

## Article Content

കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു . മലപ്പുറം മഞ്ചേരിയില്‍ നിന്നും വന്ന ആറംഗ സംഘത്തിൽപ്പെട്ട കച്ചേരിപ്പടി സ്വദേശി അലന്‍ അഷ്റഫിനെയാണ് കാണാതായത്. മഴ ശക്തമായതിനെ തുടർന്നാണ് തിരച്ചല്‍ അവസാനിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസും തീരുമാനിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇരുവഞ്ഞിപ്പുഴയുടെ സമീപത്ത് നിന്ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം. പതങ്കയത്തിന് തൊട്ടു താഴെ ഇതിനു മുന്‍പ് മറ്റൊരു അപകടം നടന്ന സ്ഥലത്തുനിന്നാണ് വിദ്യാര്‍ഥിയെ കാണാതായത്. ഡ്രോണ്‍ അടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ തിങ്കളാഴ്ചയും തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306308/search-for-the-missing-plus-one-student-who-was-swept-away-in-patangayam-kozhikode-ended-today)