---
title: "കാറിനുള്ളിൽ മദ്യക്കുപ്പി, പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Car and bike collide in Pathanamthitta Biker dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306300/car-and-bike-collide-in-pathanamthitta-biker-dies-tragically-new-"
published_at: "2025-08-03T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f886f91af9_accident.jpg"
keywords: []
---

# കാറിനുള്ളിൽ മദ്യക്കുപ്പി, പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട മൈലപ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പെരുനാട് സ്വദേശി നന്ദു മോഹനൻ ആണ് മരിച്ചത്. അപകട ശേഷം കാറോടിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് പേരും കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ഇവർ ഉപേക്ഷിച്ച് പോയ കാറിനകത്ത് മദ്യക്കുപ്പികളും ഗ്ലാസും വെള്ളവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

## Article Content

പത്തനംതിട്ട മൈലപ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പെരുനാട് സ്വദേശി നന്ദു മോഹനൻ ആണ് മരിച്ചത്. അപകട ശേഷം കാറോടിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് പേരും കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ഇവർ ഉപേക്ഷിച്ച് പോയ കാറിനകത്ത് മദ്യക്കുപ്പികളും ഗ്ലാസും വെള്ളവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചുവെന്നാണ് പൊലീസിൻ്റെ നിഗമനം. നന്ദു മോഹനൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാറിൽ നിന്ന് ഇറങ്ങിയോടിയവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർ എങ്ങോട്ട് പോയെന്നറിയാൻ സിസിടിവികൾ അടക്കം പരിശോധിക്കും.

മറ്റൊരു സംഭവത്തിൽ, ബാലുശ്ശേരി കരുമലയില്‍ ഓട്ടോയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്കും വഴിയാത്രക്കാരനും പരിക്ക്. താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും, കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് സന്ധ്യയോടെയാണ് അപകടം ഉണ്ടായത്. ഹൈവെ പോലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306300/car-and-bike-collide-in-pathanamthitta-biker-dies-tragically-new-)