---
title: "പൊലീസ് കാവലിൽ....; കണ്ണൂർ തലശ്ശേരിയിൽ ടി പി കേസ് പ്രതികളുടെ പരസ്യ മദ്യപാനം, കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്"
english_title: "In Kannur the accused in the TP case were seen drinking in public while guarding the police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306282/in-kannur-the-accused-in-the-tp-case-were-seen-drinking-in-public-while-guarding-the-police"
published_at: "2025-08-03T20:02:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/688f7384b1a3b_KODISUNI.jpg"
keywords: []
---

# പൊലീസ് കാവലിൽ....; കണ്ണൂർ തലശ്ശേരിയിൽ ടി പി കേസ് പ്രതികളുടെ പരസ്യ മദ്യപാനം, കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

> **Lead Summary:** കണ്ണൂരിൽ പൊലീസിനെ കാവൽ നിർത്തി ടി പി കേസ് പ്രതികളുടെ പരസ്യ മദ്യപാനം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കണ്ണൂർ തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തിയത്. സംഘത്തിൽ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.

## Article Content

കണ്ണൂരിൽ പൊലീസിനെ കാവൽ നിർത്തി ടി പി കേസ് പ്രതികളുടെ പരസ്യ മദ്യപാനം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കണ്ണൂർ തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തിയത്. സംഘത്തിൽ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.

സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം.

തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോ​ഗിച്ചതടക്കം പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306282/in-kannur-the-accused-in-the-tp-case-were-seen-drinking-in-public-while-guarding-the-police)