---
title: "സാമ്പത്തിക തട്ടിപ്പ്; മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടിപി ഹാരിസ് റിമാൻഡിൽ"
english_title: "Muslim Youth League District Secretary TP Harris, who was arrested in a financial fraud case, is remanded in custody."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306275/muslim-youth-league-district-secretary-tp-harris-who-was-arrested-in-a-financial-fraud-case-is-remanded-in-custody"
published_at: "2025-08-03T19:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f6ba929c62_haris.jpg"
keywords: []
---

# സാമ്പത്തിക തട്ടിപ്പ്; മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടിപി ഹാരിസ് റിമാൻഡിൽ

> **Lead Summary:** സാമ്പത്തിക തട്ടിപ്പിൽ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടിപി ഹാരിസ് റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് ഹാരിസിനെ മലപ്പുറം കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് ഹാരിസിനെ മഞ്ചേരി സബ്ജയിലിൽ അടച്ചു.

## Article Content

സാമ്പത്തിക തട്ടിപ്പിൽ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടിപി ഹാരിസ് റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് ഹാരിസിനെ മലപ്പുറം കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് ഹാരിസിനെ മഞ്ചേരി സബ്ജയിലിൽ അടച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഹാരിസിനെ മുംബൈ വിമാനത്താവളത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306275/muslim-youth-league-district-secretary-tp-harris-who-was-arrested-in-a-financial-fraud-case-is-remanded-in-custody)