---
title: "കാലപ്പഴക്കം കൊണ്ട് കറപിടിച്ച മൈക്കൽ ജാക്‌സന്‍റെ ഫ്-വൈറ്റ് സോക്സ് വിറ്റുപോയത് ഏഴ് ലക്ഷത്തിലധികം രൂപയ്ക്ക്"
english_title: "Michael Jackson's socks sold at auction for over Rs 7 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306260/michael-jacksons-socks-sold-at-auction-for-over-rs-7-lakh"
published_at: "2025-08-03T17:59:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f569843fc6_jackson.jpg"
keywords: []
---

# കാലപ്പഴക്കം കൊണ്ട് കറപിടിച്ച മൈക്കൽ ജാക്‌സന്‍റെ ഫ്-വൈറ്റ് സോക്സ് വിറ്റുപോയത് ഏഴ് ലക്ഷത്തിലധികം രൂപയ്ക്ക്

> **Lead Summary:** **([www.truevisionnews.com**] പോപ്പ് രാജാവ് എന്നാണ് മൈക്കിൾ ജാക്സൺ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ചടുലമായ ന‍ൃത്തച്ചുവടുകളിലൂടെയും മനംനിറയ്ക്കുന്ന സംഗീതത്തിലൂടെയും നാല് പതിറ്റാണ്ടിലധികം മൈക്കിൾ ജാക്സണെന്ന അതുല്യപ്രതിഭ ലോകമെമ്പാടുമുള്ളവരെ വിസ്‍മയിപ്പിച്ചു. മരണാനന്തരവും ജാക്സൺ കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസിൽ ഇന്നും ജീവിക്കുന്നു.

## Article Content

**([www.truevisionnews.com**] പോപ്പ് രാജാവ് എന്നാണ് മൈക്കിൾ ജാക്സൺ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ചടുലമായ ന‍ൃത്തച്ചുവടുകളിലൂടെയും മനംനിറയ്ക്കുന്ന സംഗീതത്തിലൂടെയും നാല് പതിറ്റാണ്ടിലധികം മൈക്കിൾ ജാക്സണെന്ന അതുല്യപ്രതിഭ ലോകമെമ്പാടുമുള്ളവരെ വിസ്‍മയിപ്പിച്ചു. മരണാനന്തരവും ജാക്സൺ കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസിൽ ഇന്നും ജീവിക്കുന്നു.

ഇപ്പോഴിതാ ഏറെ ആരാധകരുള്ള മൈക്കിൾ ജാക്സന്‍റെ സോക്സ് ലേലത്തിൽ വിറ്റ് പോയതാണ് സോഷ്യൽ മീഡിയയിലെ സംസാരം. 1997ൽ തെക്കൻ ഫ്രാൻസിൽ നടന്ന ഒരു സംഗീത പരിപാടിയിൽ മൈക്കിൽ ജാക്‌സൺ ധരിച്ചിരുന്ന ഗ്ലിറ്ററി സോക്സ് ലേലത്തിൽ വിറ്റ് പോയത് 7,688 യൂറോക്കാണ്(7,69,491.92 രൂപ). ജൂലൈ 30നാണ് ലേലം നടന്നത്.

റൈൻസ്റ്റോണുകൾ കൊണ്ട് അലങ്കരിച്ചതും കാലപ്പഴക്കം കൊണ്ട് കറപിടിച്ചതുമായ ഫ്-വൈറ്റ് സോക്സ്, 1997 ജൂലൈയിൽ നിംസിൽ നടന്ന ഹിസ്റ്ററി വേൾഡ് ടൂർ പ്രകടനത്തിനിടെ ജാക്സൺ ധരിച്ചിരുന്നു. നിമെസിലെ ഒരു കച്ചേരിക്ക് ശേഷം അദ്ദേഹത്തിന്റെ ഡ്രസ്സിങ് റൂമിനടുത്ത് ഉപേക്ഷിച്ച നിലയിൽ ഒരു ടെക്നീഷ്യനാണ് ഈ സോക്സ് കണ്ടെത്തിയത്.

മൈക്കിൾ ജാക്സന് മരണമില്ല. അതുകൊണ്ട് തന്നെ മൈക്കിൾ ജാക്സൻ ഉപയോഗിച്ച വസ്തുക്കൾക്കും ഡിമാന്‍റ് കൂടുതലാണ്. ഇതിനുമുമ്പും അദ്ദേഹത്തിന്റെ പല വസ്തുക്കളും വലിയ വിലക്ക് ലേലത്തിൽ വിറ്റുപോയിട്ടുണ്ട്. 2009ൽ അദ്ദേഹം തന്റെ പ്രശസ്തമായ 'മൂൺവാക്ക്' നൃത്തം ആദ്യമായി അവതരിപ്പിച്ചപ്പോൾ ധരിച്ച തിളക്കമുള്ള ഒരു ഗ്ലൗസ് ഏകദേശം 2.9 കോടി രൂപക്കാണ് വിറ്റുപോയത്. മൈക്കിൾ ജാക്സന്റെ സംഗീതവും സ്റ്റൈലും ലോകമെമ്പാടുമുള്ള ആരാധകരെ എന്നും ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യക്തിപരമായ വസ്തുക്കൾക്ക് ലേലങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ടാകുന്നത് സ്വാഭാവികമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306260/michael-jacksons-socks-sold-at-auction-for-over-rs-7-lakh)