---
title: "കണ്ണൂർ തളിപ്പറമ്പിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിന്റെ പേരിൽ കേസെടുത്തു"
english_title: "Police register case against youth for smoking ganja in Taliparambi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306255/police-register-case-against-youth-for-smoking-ganja-in-taliparambi"
published_at: "2025-08-03T17:26:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/688f4e7699aab_ganja.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിന്റെ പേരിൽ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ (കണ്ണൂർ):([www.truevisionnews.com**] തളിപ്പറമ്പിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ കേസെടുത്ത് പൊലീസ്. കരിമ്പം ഒറ്റപ്പാലനഗറില്‍ സ്ട്രീറ്റ് നമ്പര്‍ ഏഴ് റംഷീന മന്‍സില്‍ വി.എം.അബ്ദുല്‍നാസറിൻറെ മകന്‍ പി.പി.മുഹമ്മദ് അസ്ലംന്റെ പേരിലാണ് നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ (കണ്ണൂർ):([www.truevisionnews.com**] തളിപ്പറമ്പിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ കേസെടുത്ത് പൊലീസ്. കരിമ്പം ഒറ്റപ്പാലനഗറില്‍ സ്ട്രീറ്റ് നമ്പര്‍ ഏഴ് റംഷീന മന്‍സില്‍ വി.എം.അബ്ദുല്‍നാസറിൻറെ മകന്‍ പി.പി.മുഹമ്മദ് അസ്ലംന്റെ പേരിലാണ് നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 2.30 ന് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. അള്ളാംകുളം റോഡ് സ്ട്രീറ്റ് നമ്പര്‍ 2-എ മര്‍കാന സ്‌പോട്ട് ടര്‍ഫ് ഗ്രൗണ്ടിന് വടക്കുംഭാഗം റോഡരികില്‍ പൊതുസ്ഥലത്തുെവച്ചാണ് കഞ്ചാവ് നിറച്ച ബീഡിവലിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്. എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ നവാസ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് നാദാപുരത്ത് കഞ്ചാവ് കൈവശം വെച്ച പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. ഇന്ന് 12.30 മണിയോടെയാണ് കക്കംവള്ളി പെട്രോൾ പമ്പിന് സമീപത്തായി മജ്മൽ മൊല്ല മകൻ അബ്ദുൽ റജക് മൊല്ല (25) പിടിയിലായത്. 40 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.

വടകര സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ, പ്രിവന്റി ഓഫീസർ ഗ്രേഡ് മാരായ സുരേഷ് സി എം, ഷിരാജ്. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306255/police-register-case-against-youth-for-smoking-ganja-in-taliparambi)