---
title: "കണ്ണൂർ ബിജെപി മണ്ഡലം പ്രസിഡന്റ് ഒളിവിൽ; വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്"
english_title: "Police register case against BJP constituency president for molesting housewife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306252/police-register-case-against-bjp-constituency-president-for-molesting-housewife"
published_at: "2025-08-03T16:59:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/688f483dc8c8f_bjp.jpg"
keywords: []
---

# കണ്ണൂർ ബിജെപി മണ്ഡലം പ്രസിഡന്റ് ഒളിവിൽ; വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

> **Lead Summary:** **കണ്ണൂർ:** വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്‌.

## Article Content

**കണ്ണൂർ:** വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്‌.

അതേസമയം, ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. സ്വകാര്യ ഹോസ്റ്റൽ ഉടമ അഷറഫ്‌ ആണ് പിടിയിലായത്. ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

സോളദേവനഹള്ളി ആചാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്. കോളജിൽ അഡ്മിഷൻ ലഭിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യാർഥിനി ബെംഗളൂരുവിൽ എത്തിയത്. പ്രതി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പി ജിയിലായിരുന്നു വിദ്യാർത്ഥിനി താമസിച്ചിരുന്നത്.

എന്നാൽ ഇയാൾ മദ്യപിച്ചെത്തി വിദ്യാർഥിനിയുടെ മുറിയിൽ കയറി ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയും, തൊട്ടടുത്ത് നിർമാണം നടക്കുന്ന പി ജി കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് പെൺകുട്ടി തന്റെ സുഹൃത്തുകൾക്ക് മെസ്സേജ് അയച്ച് ഈ പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം അഷറഫ്‌ കാറിൽ കയറി ഓടി രക്ഷപെട്ടു.

പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചയോടെ ഇയാളെ സോളദേവനഹള്ളി പരിസരത്ത് നിന്ന് പിടികൂടുന്നത്. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നുവന്നിരുന്നു. ഇയാളുടെ കീഴിൽ പ്രവർത്തിക്കുന്ന, പി ജിയിൽ താമസമാക്കിയ വിദ്യാർഥികളോട് മോശമായ രീതിയിൽ പെരുമാറിയെന്നാണ് പരാതി. നിലവിൽ ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306252/police-register-case-against-bjp-constituency-president-for-molesting-housewife)