---
title: "അടുത്ത് വാ...അടുത്ത് വാ...അടുത്ത് വന്നാട്ടെ....; വായ്‌നാറ്റം ഒരു പ്രശ്നമാണോ? ഒഴിവാക്കാൻ ഇതാ എളുപ്പവഴികൾ!"
english_title: "bad breath problem try these remedies health tips "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306241/bad-breath-problem-try-these-remedies-health-tips-new "
published_at: "2025-08-03T15:50:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f38c22b553_bad_breath.jpg"
keywords: []
---

# അടുത്ത് വാ...അടുത്ത് വാ...അടുത്ത് വന്നാട്ടെ....; വായ്‌നാറ്റം ഒരു പ്രശ്നമാണോ? ഒഴിവാക്കാൻ ഇതാ എളുപ്പവഴികൾ!

> **Lead Summary:** പുറത്തിറങ്ങുമ്പോൾ ഓരോരുത്തരുടയും ആത്മവിശ്വാസം കെടുത്തുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. നമ്മുടെ ഭക്ഷണ ശീലങ്ങളിലെ മാറ്റം, ലഹരി ഉപയോഗം, വായിലെ ബാക്ടീരിയകൾ, ദന്ത പ്രശ്നങ്ങൾ തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകുന്നു . മറ്റുള്ളവർക്ക് ഇതൊരു ബുദ്ധിമുട്ടാകുമോ എന്ന ചിന്തയിൽ പലരും മാസ്ക് ഉപയോഗിച്ചാണ് പുറത്തിറങ്ങുന്നത്. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക എന്നതാണ് വായ്നാറ്റം അകറ്റാനുള്ളൊരു പോംവഴി. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം.

## Article Content

പുറത്തിറങ്ങുമ്പോൾ ഓരോരുത്തരുടയും ആത്മവിശ്വാസം കെടുത്തുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. നമ്മുടെ ഭക്ഷണ ശീലങ്ങളിലെ മാറ്റം, ലഹരി ഉപയോഗം, വായിലെ ബാക്ടീരിയകൾ, ദന്ത പ്രശ്നങ്ങൾ തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകുന്നു . മറ്റുള്ളവർക്ക് ഇതൊരു ബുദ്ധിമുട്ടാകുമോ എന്ന ചിന്തയിൽ പലരും മാസ്ക് ഉപയോഗിച്ചാണ് പുറത്തിറങ്ങുന്നത്. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക എന്നതാണ് വായ്നാറ്റം അകറ്റാനുള്ളൊരു പോംവഴി. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം.

**ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക: **രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുന്നതിന് മുൻപും പല്ല് തേയ്ക്കുന്നത് വളരെ പ്രധാനമാണ്. ഇത് പല്ലുകൾക്കിടയിലും നാക്കിലുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

**നാക്ക് വൃത്തിയാക്കുക: **നാം കഴിക്കുന്ന ഭക്ഷണ പതറാത്തങ്ങളിൽ നിന്ന് നാക്കിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ, ദിവസവും നാക്ക് വടിക്കുന്നത് വായ്‌നാറ്റം കുറയ്ക്കാൻ സഹായിക്കും. ടങ് ക്ലീനർ ഉപയോഗിച്ച് ദിവസവും വൃത്തിയാക്കാൻ ശ്രമിക്കുക.

**ഫ്ലോസ് ഉപയോഗിക്കുക: **പല്ലുകൾക്കിടയിൽ ബ്രഷ് എത്താത്ത സ്ഥലങ്ങളിലെ അഴുക്കുകൾ നീക്കം ചെയ്യാൻ ഡെന്റൽ ഫ്ലോസ് ഉപയോഗിക്കുന്നത് നല്ലതാണ്.

**ധാരാളം വെള്ളം കുടിക്കുക: **വായ എപ്പോഴും നനവുള്ളതായിരിക്കുന്നത് വായ്‌നാറ്റം കുറയ്ക്കാൻ സഹായിക്കും. അതിനാൽ ദിവസവും വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് വായ്നാറ്റം മാത്രമല്ല അകറ്റുക. വായിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ അകറ്റാനും സഹായിക്കുന്നു. കൂടുതലും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്.

**ചില ഭക്ഷണങ്ങൾ ഒഴിവാക്കുക: **വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇവ ചിലപ്പോൾ വായ്‌നാറ്റത്തിനും കാരണമാകാറുണ്ട്. അതിനാൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.

**ഭക്ഷണശീലം ആരോഗ്യകരമാക്കുക: **പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വായയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടുതൽ വെള്ളമടങ്ങിയ പഴങ്ങൾ കഴിക്കുന്നത് വായ്നാറ്റം കുറക്കാൻ സഹായിക്കും. കൂടാതെ, പച്ചക്കറികലടങ്ങിയ പോഷകാഹാരങ്ങൾ കഴിക്കാൻ ശ്രമിക്കുക.

**ഏലക്ക ഉപയോഗിക്കുക:** ഭക്ഷണം കഴിച്ചതിന് ശേഷം പുതിനയില, ഏലക്ക, അല്ലെങ്കിൽ ഗ്രാമ്പൂ എന്നിവ വായിലിട്ട് ചവയ്ക്കുന്നത് വായ്‌ക്ക് ഉന്മേഷം നൽകുകയും വായയുടെ ദുർഗന്ധം അകറ്റുകയും ചെയ്യും. ഇവയ്ക്ക് പ്രകൃതിദത്തമായ സുഗന്ധമുള്ളതിനാൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

**ചെറുനാരങ്ങാവെള്ളം:** ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇത് വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.

ഇന്ന് മിക്കവരിലും കാണപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്നാറ്റം. ഇത് പരിഹരിക്കാൻ നിരവധി വഴികളുള്ളതിനാൽ ആരും തന്നെ നിരാശരകേണ്ട. പ്രകൃതിദത്തമായ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നതും നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306241/bad-breath-problem-try-these-remedies-health-tips-new )