---
title: "'ബാഗേജ് കൂടുതലാണ്, പണം നൽകണം'; സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനികനായ യാത്രക്കാരൻ, നാല് ജീവനക്കാർക്ക് പരിക്ക് "
english_title: "soldier passenger assaulted SpiceJet staff at Srinagar International Airport"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306235/soldier-passenger-assaulted-spicejet-staff-at-srinagar-international-airport"
published_at: "2025-08-03T14:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f2b511e987_assault.jpg"
keywords: []
---

# 'ബാഗേജ് കൂടുതലാണ്, പണം നൽകണം'; സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനികനായ യാത്രക്കാരൻ, നാല് ജീവനക്കാർക്ക് പരിക്ക് 

> **Lead Summary:** ശ്രീന​ഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാർരെ മർദ്ദിച്ച് സൈനികനായ യാത്രക്കാരൻ. സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്കേറ്റു. മുഖത്തിനും നട്ടെല്ലിനും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബാ​ഗേജിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ജൂലൈ 26നാണ് സംഭവം.

## Article Content

ശ്രീന​ഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാർരെ മർദ്ദിച്ച് സൈനികനായ യാത്രക്കാരൻ. സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്കേറ്റു. മുഖത്തിനും നട്ടെല്ലിനും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബാ​ഗേജിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ജൂലൈ 26നാണ് സംഭവം.

ശ്രീന​ഗറിൽ നിന്നും ദില്ലിയിലേക്ക് പോകാനെത്തിയതാണ് യാത്രക്കാരൻ. ക്യാബിൻ ബാഗേജ് അധികമായതിനാൽ പണം നൽകണമെന്ന് സൈനികനോട് ജീവനക്കാർ അറിയിച്ചു. എന്നാൽ, ബോർഡിങ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ എയ്റോ ബ്രിഡിജിലേക്ക് യാത്രക്കാരൻ കയറാൻ ശ്രമിച്ചു. ഇത് ജീവനക്കാർ തടഞ്ഞു.

ഇതോടെ യാത്രക്കാരൻ പ്രകോപിതനാവുകയും ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സൈനികനെ ‌നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ. ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച പ്രതിയാണ് പിടിയിലായത്. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരനാണ് പിടിയിലായ ബുജൈർ.

ഇയാൾ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊലീസ് എത്തി. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ അജീഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. പി കെ ഫിറോസിന്‍റെ അനിയൻ കൂടിയായ പി കെ ബുജൈർ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കുന്ദമംഗലം പൊലീസ് ഇയാളുടെ ഇരുചക്രവാഹനം പരിശോധിക്കാൻ തീരുമാനിച്ചത്.

വാഹനം പരിശോധിക്കാൻ പൊലീസ് തുടങ്ങിയതയോടെ ബുജൈർ പ്രകോപിതനാവുകയായിരുന്നു. സി പി ഒ അജീഷിനെ മുഖത്ത് അടിക്കുകയും, നെഞ്ചിൽ പിടിച്ച് തള്ളി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബുജൈറിനെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306235/soldier-passenger-assaulted-spicejet-staff-at-srinagar-international-airport)