---
title: "കോഴിക്കോട് പേരാമ്പ്രയിൽ ബസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ മണമടിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം"
english_title: "Students feel unwell after smelling liquid stored in bus in Perambra Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306220/students-feel-unwell-after-smelling-liquid-stored-in-bus-in-perambra-kozhikode"
published_at: "2025-08-03T13:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f14d935dd3_hjghjgh.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ ബസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ മണമടിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

> **Lead Summary:** **പേരാമ്പ്ര (കോഴിക്കോട്) : ( **[www.truevisionnews.com]** ) **ബസ്സിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.രാവിലെ 7.30 ഓട് കൂടിയാണ് സംഭവം. വടകരയിൽ നിന്നും പേരാമ്പ്രക്ക് പോവുകയായിരുന്ന ബസിന്റെ സീറ്റിനടിയിൽ വലിയ കന്നാസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ രൂക്ഷ ഗന്ധംഅനുഭവപ്പെട്ടതിനെതുടർന്നാണ് മുയിപ്പൊത്ത് സ്വദേശികളായ ജുവൽനൈതിക്നിവേദ് എന്നിവർക്ക് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്.

## Article Content

**പേരാമ്പ്ര (കോഴിക്കോട്) : ( **[www.truevisionnews.com]** ) **ബസ്സിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.രാവിലെ 7.30 ഓട് കൂടിയാണ് സംഭവം. വടകരയിൽ നിന്നും പേരാമ്പ്രക്ക് പോവുകയായിരുന്ന ബസിന്റെ സീറ്റിനടിയിൽ വലിയ കന്നാസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ രൂക്ഷ ഗന്ധംഅനുഭവപ്പെട്ടതിനെതുടർന്നാണ് മുയിപ്പൊത്ത് സ്വദേശികളായ ജുവൽനൈതിക്നിവേദ് എന്നിവർക്ക് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്.

മുയിപ്പോത്ത് നിന്നും പേരാമ്പ്ര ഹൈസ്കൂളിനടുത്തെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥികൾ. ഇവർ ഇരുന്ന പുറകിലെ സീറ്റിനടിയിൽ നിന്നുമാണ് ഡീസൽ പോലെയുള്ള ഗന്ധം അനുഭവപ്പെട്ടതെന്നു വിദ്യാർത്ഥികൾ പറഞ്ഞു.

ബസിൽ നിന്നും ട്യൂഷൻ സെന്ററിൽ എത്തിയപ്പോളേക്കും വിദ്യാർത്ഥികൾ അവശരായിരുന്നു. തുടർന്ന് ട്യൂഷൻ സെന്റർ അധികൃതർ വിദ്യാർത്ഥികളെ പേരാമ്പ്ര താലുക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306220/students-feel-unwell-after-smelling-liquid-stored-in-bus-in-perambra-kozhikode)