---
title: "കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; നർത്തകിക്ക് ദാരുണാന്ത്യം; എട്ട് പേർക്ക് പരിക്ക്"
english_title: "A Malayali dancer died tragically in a car accident on the Ammapettai bypass in Cuddalore Chidambaram, Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306216/a-malayali-dancer-died-tragically-in-a-car-accident-on-the-ammapettai-bypass-in-cuddalore-chidambaram-tamil-nadu"
published_at: "2025-08-03T12:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f0fa494a33_car.jpg"
keywords: []
---

# കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; നർത്തകിക്ക് ദാരുണാന്ത്യം; എട്ട് പേർക്ക് പരിക്ക്

> **Lead Summary:** **ചെന്നൈ:(**[**www.truevisionnews.com**] തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ ആണ് മരിച്ചത് എട്ടു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

## Article Content

**ചെന്നൈ:(**[**www.truevisionnews.com**] തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ ആണ് മരിച്ചത് എട്ടു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ച‌തെന്നാണ് വിവരം. സംഭവത്തിൽ അണ്ണാമലൈനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം സ്കൂട്ടർ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ കുതിരവട്ടം സ്വദേശിനി ചെമ്പകശ്ശേരി മീത്തൽ അക്ഷരയാണ് മരിച്ചത്. ഇന്നലെ രാവിലെ 8:40നാണ് അപകടം.

രാമനാട്ടുകരയിൽ നിന്നും ഫാറൂഖ് കോളേജ് വഴി മാവൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മെഹറൂസ് ബസ്സിനെ മറികടക്കുന്നതിനിടെ എതിരേ വന്ന മറ്റൊരു സ്‌കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ അക്ഷര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306216/a-malayali-dancer-died-tragically-in-a-car-accident-on-the-ammapettai-bypass-in-cuddalore-chidambaram-tamil-nadu)