---
title: "ലോക റെക്കോർഡോടെ ജനനം, ഏറ്റവും പ്രായമുള്ള കുഞ്ഞ്; ചരിത്രം കുറിച്ച് 30 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് ജനിച്ചു"
english_title: "Baby born from 30 year old embryo making history"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306215/baby-born-from-30-year-old-embryo-making-history"
published_at: "2025-08-03T12:57:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f0f7be4081_11111.jpg"
keywords: []
---

# ലോക റെക്കോർഡോടെ ജനനം, ഏറ്റവും പ്രായമുള്ള കുഞ്ഞ്; ചരിത്രം കുറിച്ച് 30 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് ജനിച്ചു

> **Lead Summary:** ** **മുപ്പത് വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിച്ചു. യുഎസിലെ മാതാപിതാക്കളായ ലിന്‍ഡ്‌സേയുടെയും ടിം പിയേഴ്‌സിന്റെയും കുഞ്ഞായ തദ്ദേയസ് ഡാനിയല്‍ പീയേഴ്‌സ് എന്ന നവജാത ശിശുവാണ് ലോകത്തിലെ ഏറ്റവും 'പ്രായമുള്ള' കുഞ്ഞെന്ന റെക്കോര്‍ഡ് നേടിയിരിക്കുന്നത്. 1994 മുതല്‍ ക്രിയോപിസര്‍വേഷന്‍ ചെയ്ത ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം.ഏഴുവര്‍ഷമായി കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിലായിരുന്നു ദമ്പതികൾ.

## Article Content

** **മുപ്പത് വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിച്ചു. യുഎസിലെ മാതാപിതാക്കളായ ലിന്‍ഡ്‌സേയുടെയും ടിം പിയേഴ്‌സിന്റെയും കുഞ്ഞായ തദ്ദേയസ് ഡാനിയല്‍ പീയേഴ്‌സ് എന്ന നവജാത ശിശുവാണ് ലോകത്തിലെ ഏറ്റവും 'പ്രായമുള്ള' കുഞ്ഞെന്ന റെക്കോര്‍ഡ് നേടിയിരിക്കുന്നത്. 1994 മുതല്‍ ക്രിയോപിസര്‍വേഷന്‍ ചെയ്ത ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം.ഏഴുവര്‍ഷമായി കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിലായിരുന്നു ദമ്പതികൾ.

ലിന്‍ഡ ആര്‍ച്ചഡ് എന്ന സ്ത്രീയാണ് വർഷങ്ങൾക്ക് മുൻപ് ഭ്രൂണം ശീതിക്കരിച്ച് സൂക്ഷിക്കാനായി നൽകിയത്. അവർക്കിന്ന് 62 വയസാണ്. ഗര്‍ഭകാലം കുറച്ച് കഠിനമായിരുന്നെങ്കിലും ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് പിയേഴ്‌സ് ദമ്പതികൾ. ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെയാണ് ഐവിഎഫ് ചികിത്സ നടത്താന്‍ തീരുമാനിച്ചത്.

നാലു ഭ്രൂണങ്ങളാണ് ഈ രീതി വഴി വികസിപ്പിച്ചത്. ഇതിലൊരെണ്ണം ആര്‍ച്ചഡിന്റെ ഗര്‍ഭപാത്രത്തിലേക്ക് ട്രാന്‍ഫര്‍ ചെയ്തു. ഇത്തരത്തില്‍ അവര്‍ക്ക് ജനിച്ച മകള്‍ക്ക് ഇന്ന് 30 വയസാണ്. അവര്‍ക്ക് പത്തുവയസുള്ളൊരു മകളുമുണ്ട്. ബാക്കിയുള്ള ഭ്രൂണങ്ങളാണ് ശീതികരിച്ച് സൂക്ഷിച്ചിരുന്നത്. തനിക്കൊരു കുഞ്ഞു കൂടി വേണമെന്നായിരുന്നു ആര്‍ച്ചഡിന്റെ ആഗ്രഹം, പക്ഷേ അന്ന് ഭര്‍ത്താവ് സമ്മതിച്ചില്ല, പിന്നീട് അയാളുമായി വിവാഹമോചനവും സംഭവിച്ചു. എന്നാല്‍ ഭ്രൂണത്തിന്റെ കസ്റ്റഡി ആര്‍ച്ചഡിനാണ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306215/baby-born-from-30-year-old-embryo-making-history)