---
title: "കണ്ണൂരിൽ രാസലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Drug bust in Kannur Youth arrested with MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306208/drug-bust-in-kannur-youth-arrested-with-mdma"
published_at: "2025-08-03T12:43:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/688f0c78f3924_GGG.jpg"
keywords: []
---

# കണ്ണൂരിൽ രാസലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** ലഹരിക്കെതിരെ സർക്കാർ നടപടി ശക്തമാക്കിയതോടെ കണ്ണൂരിൽ മയക്കുമരുന്ന് വേട്ട. 45 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

## Article Content

ലഹരിക്കെതിരെ സർക്കാർ നടപടി ശക്തമാക്കിയതോടെ കണ്ണൂരിൽ മയക്കുമരുന്ന് വേട്ട. 45 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

കക്കാട് സ്വദേശി യാസർ അറഫാത്തിനെയാണ് കണ്ണൂർ ടൗൺ എസ്.ഐമാരായ അനുരൂപ്, വിൽസൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പോക്കറ്റിൽ നിന്നും വീട്ടിൽ നിന്നുമാണ് ലഹരി പിടികൂടിയത്. പ്രതിയേ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.

അതേസമയം ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരനാണ് പിടിയിലായ ബുജൈർ.

ഇയാൾ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊലീസ് എത്തി. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ അജീഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. പി കെ ഫിറോസിന്‍റെ അനിയൻ കൂടിയായ പി കെ ബുജൈർ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കുന്ദമംഗലം പൊലീസ് ഇയാളുടെ ഇരുചക്രവാഹനം പരിശോധിക്കാൻ തീരുമാനിച്ചത്.

വാഹനം പരിശോധിക്കാൻ പൊലീസ് തുടങ്ങിയതയോടെ ബുജൈർ പ്രകോപിതനാവുകയായിരുന്നു. സി പി ഒ അജീഷിനെ മുഖത്ത് അടിക്കുകയും, നെഞ്ചിൽ പിടിച്ച് തള്ളി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബുജൈറിനെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306208/drug-bust-in-kannur-youth-arrested-with-mdma)