---
title: "അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല ...! ഒരു പവന് ഇന്ന് എത്ര നൽകണം? ഇന്നത്തെ സ്വർണ വില അറിയാം ....."
english_title: "gold price In kerala 03 08 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306204/gold-price-in-kerala-03-08-2025"
published_at: "2025-08-03T12:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f06e7b32f2_hgfhfgh.jpg"
keywords: []
---

# അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല ...! ഒരു പവന് ഇന്ന് എത്ര നൽകണം? ഇന്നത്തെ സ്വർണ വില അറിയാം .....

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇപ്പോൾ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില തുടരുന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,320 രൂപയാണ്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇപ്പോൾ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില തുടരുന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,320 രൂപയാണ്.

ഓ​ഗസ്റ്റ് ആദ്യ ദിനം തന്നെ സ്വർണവില കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് പവന് കുറഞ്ഞത്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്. ഭൗമ രാഷ്ട്രിയ പ്രശ്നങ്ങൾ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ നികുതി നയം ആഭ്യന്തര ഓഹരി വിപണിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9290 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7620 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5935 ആണ്. വെള്ളിയുടെ വിലയിലും ഇടിവ് നേരിടുന്നുണ്ട്. ഇന്നലെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന്വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 120 രൂപയാണ്.

ഓ​ഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74320 രൂപ

ഓ​ഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74320 രൂപ

ഓ​ഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74320 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306204/gold-price-in-kerala-03-08-2025)