---
title: "മീൻകറി യുദ്ധം; താൻ തയ്യാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി മരുമകൾ അമ്മായിയമ്മയുടെ മുഖത്ത് മീൻ കറി തേച്ചു"
english_title: "Angry over taking fish curry prepared by Kuruppampadi's daughter-in-law, she smeared fish curry on her mother-in-law's face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306200/angry-over-taking-fish-curry-prepared-by-kuruppampadis-daughter-in-law-she-smeared-fish-curry-on-her-mother-in-laws-face"
published_at: "2025-08-03T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f0388700f2_police.jpg"
keywords: []
---

# മീൻകറി യുദ്ധം; താൻ തയ്യാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി മരുമകൾ അമ്മായിയമ്മയുടെ മുഖത്ത് മീൻ കറി തേച്ചു

> **Lead Summary:** **കുറുപ്പംപടി:(**[**www.truevisionnews.com**] മരുമകൾ തയാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. വേങ്ങൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം ആൻസി ജോബിക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്.

## Article Content

**കുറുപ്പംപടി:(**[**www.truevisionnews.com**] മരുമകൾ തയാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. വേങ്ങൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം ആൻസി ജോബിക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്.

കൊമ്പനാട് പാണംകുഴി മാലിക്കുടി അന്നക്കുട്ടിക്ക്(76) നേരെയാണ് ആക്രമണമുണ്ടായത്. അന്നക്കുട്ടിയുടെ ഭർത്താവ് കുര്യാക്കോസാണ് പരാതി ൻൽകിയത്. ഇവരുടെ മകൻ ജോബിയുടെ ഭാര്യയാണ് ആൻസി. ജൂലൈ 27-ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. ആൻസി ഉണ്ടാക്കിയ മീൻകറി എടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു.

അതേസമയം രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.

കണ്ണപുരം കീഴറ വള്ളഉുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യുടെ പരാതിയിലാണ് കേസ്. ധനജയുടെ ഭര്‍ത്താവ് ചെറുതാഴം ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മയാണ് ശ്യാമള.

ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ധനജയും ഒരു കുട്ടിയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306200/angry-over-taking-fish-curry-prepared-by-kuruppampadis-daughter-in-law-she-smeared-fish-curry-on-her-mother-in-laws-face)