---
title: "'ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടല്ലോ ...? തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനങ്ങൾ സമ്മാനിച്ചതിന്റെ ക്രെഡിറ്റ് അവർ എടുക്കട്ടെ' - ജോൺ ബ്രിട്ടാസ് എംപി"
english_title: "john brittas nuns arrest chhattisgarh political controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306183/john-brittas-nuns-arrest-chhattisgarh-political-controversy"
published_at: "2025-08-03T10:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ef10d01422_ghfghfg.jpg"
keywords: []
---

# 'ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടല്ലോ ...? തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനങ്ങൾ സമ്മാനിച്ചതിന്റെ ക്രെഡിറ്റ് അവർ എടുക്കട്ടെ' - ജോൺ ബ്രിട്ടാസ് എംപി

> **Lead Summary:** **ദുർഗ്: ( **[www.truevisionnews.com]** ) **ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബന്ധപ്പെട്ട വിഷയത്തിലെ ഇടപ്പെടലുകൾ സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ബിജെപി ഇടപ്പെടൽ സംബന്ധിച്ച വാദങ്ങളെ ജോൺ ബ്രിട്ടാസ് എംപി രൂക്ഷമായി വിമർശിച്ചു.

## Article Content

**ദുർഗ്: ( **[www.truevisionnews.com]** ) **ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബന്ധപ്പെട്ട വിഷയത്തിലെ ഇടപ്പെടലുകൾ സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ബിജെപി ഇടപ്പെടൽ സംബന്ധിച്ച വാദങ്ങളെ ജോൺ ബ്രിട്ടാസ് എംപി രൂക്ഷമായി വിമർശിച്ചു.

ഭരണഘടന നൽകുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്റെ, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം തട്ടിത്തകർത്തതിന്റെ, സ്വച്ഛമായി സഞ്ചരിക്കാൻ അനുവദിക്കാത്തതിന്റെ, ആൾക്കൂട്ടവിചാരണ ചെയ്തതിന്റെ, അസഭ്യവർഷം ചൊരിഞ്ഞതിന്റെ, കള്ളക്കേസ് ചുമത്തിയതിന്റെ, കാരാഗൃഹത്തിൽ അടച്ചതിന്റെ, തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ചതിന്റെ, ജാമ്യം എതിർത്തതിന്റെ ഒക്കെയും ക്രെഡിറ്റും അവർ എടുക്കട്ടെയെന്ന് ബ്രിട്ടാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുർത്തുന്നത് ഔദാര്യമല്ല ഉത്തരവാദിത്വം ആണ്. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്. പീഡിതർക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്.

രോദനങ്ങൾക്ക് കാതോർക്കുന്നതു കർത്തവ്യമല്ല, മനുഷ്യത്വമാണ്. നമ്മൾ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ മനുഷ്യരാകുമോയെന്നും കുറിപ്പിൽ ബ്രിട്ടാസ് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306183/john-brittas-nuns-arrest-chhattisgarh-political-controversy)