---
title: "സ്കൂൾ ഉച്ചഭക്ഷണത്തിൽ അശ്രദ്ധ: നായ നക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകി; 78 പേർക്ക് വാക്സിൻ എടുത്തു"
english_title: "78 people vaccinated after feeding food licked by dogs in Chhattisgarh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306181/78-people-vaccinated-after-feeding-food-licked-by-dogs-in-chhattisgarh"
published_at: "2025-08-03T10:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688eed8e1d912_123.jpg"
keywords: []
---

# സ്കൂൾ ഉച്ചഭക്ഷണത്തിൽ അശ്രദ്ധ: നായ നക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകി; 78 പേർക്ക് വാക്സിൻ എടുത്തു

> **Lead Summary:** **ദില്ലി : **ഛത്തീസ്ഗഡിൽ ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിൽ തെരുവുനായ നക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകിയതിനെ തുടർന്ന് 78 വിദ്യാർത്ഥികൾക്ക് ആന്റി റാബീസ് വാക്സിൻ നൽകി. കഴിഞ്ഞ ജൂലൈ 29 നാണ് സംഭവമുണ്ടായത്. നായ ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ നായ നക്കിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് വിവരം.

## Article Content

**ദില്ലി : **ഛത്തീസ്ഗഡിൽ ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിൽ തെരുവുനായ നക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകിയതിനെ തുടർന്ന് 78 വിദ്യാർത്ഥികൾക്ക് ആന്റി റാബീസ് വാക്സിൻ നൽകി. കഴിഞ്ഞ ജൂലൈ 29 നാണ് സംഭവമുണ്ടായത്. നായ ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ നായ നക്കിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് വിവരം.

പിന്നാലെ രക്ഷിതാക്കളുടെയും പ്രദേശവാസികളും പ്രതിഷേധിച്ചതോടെ വിവരം പുറത്തറിയുകയും, തുടർന്ന് കുട്ടികളെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മുൻകരുതലെന്ന നിലയിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയുമായിരുന്നു . സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306181/78-people-vaccinated-after-feeding-food-licked-by-dogs-in-chhattisgarh)