---
title: "റാപ്പർ വേടനെതിരായ പീഡനക്കേസ്; അന്വേഷണം ശക്തമാക്കി പോലീസ്"
english_title: "Rape case against rapper Vedan Police intensify investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306178/rape-case-against-rapper-vedan-police-intensify-investigation"
published_at: "2025-08-03T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ee346ca796_wef.jpg"
keywords: []
---

# റാപ്പർ വേടനെതിരായ പീഡനക്കേസ്; അന്വേഷണം ശക്തമാക്കി പോലീസ്

> **Lead Summary:** **കൊച്ചി: ** പ്രശസ്ത റാപ്പർ വേടനെതിരായ പീഡനക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വേടന്റെ സുഹൃത്തുക്കളെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ, വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രമേ അദ്ദേഹത്തെ ചോദ്യം ചെയ്യുകയുള്ളൂ.

## Article Content

**കൊച്ചി: ** പ്രശസ്ത റാപ്പർ വേടനെതിരായ പീഡനക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വേടന്റെ സുഹൃത്തുക്കളെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ, വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രമേ അദ്ദേഹത്തെ ചോദ്യം ചെയ്യുകയുള്ളൂ.

തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വേടൻ തന്നെ വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വെച്ച് ലഹരി മരുന്ന് ഉപയോഗിച്ച് പീഡിപ്പിച്ചതായും യുവതിയുടെ മൊഴിയിൽ പറയുന്നു. ഈ സംഭവങ്ങൾ അറിയാവുന്ന ചില സുഹൃത്തുക്കളുടെ പേരും യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വേടന്റെ ആരാധികയായിരുന്ന താൻ പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും, പിന്നീട് ഒഴിവാക്കിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പലപ്പോഴായി 31,000 രൂപ വേടന് നൽകിയെന്നും, ഇതിന്റെ തെളിവുകളായി അക്കൗണ്ട് വിവരങ്ങളും ജി-പേ രേഖകളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306178/rape-case-against-rapper-vedan-police-intensify-investigation)