---
title: "കോഴിക്കോട് വടകരയിലും ബസ് സർവീസുകൾ നിലക്കുന്ന സാഹചര്യം; പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ ഡിവൈഎഫ്ഐ പ്രവർത്തകർ"
english_title: ": DYFI activists block private buses in Kozhikode and Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306177/dyfi-activists-block-private-buses-in-kozhikode-and-vadakara"
published_at: "2025-08-03T09:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ee2d8d5050_vadakara.jpg"
keywords: []
---

# കോഴിക്കോട് വടകരയിലും ബസ് സർവീസുകൾ നിലക്കുന്ന സാഹചര്യം; പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ ഡിവൈഎഫ്ഐ പ്രവർത്തകർ

> **Lead Summary:** **കോഴിക്കോട്[: **കോഴിക്കോട് വടകരയിലും ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ്സുകൾ തടയുന്നു. ബസ് പണിമുടക്കിന്റെ ഭാഗമായി ഇന്നലെ സർവീസ് നടത്താത്ത കണ്ണൂർ-കോഴിക്കോട്- വടകര-തലശ്ശേരി റൂട്ടുകളിൽ ആണ് സ്വകാര്യ ബസ് തടയുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇത്തരത്തിൽ ബസ് സർവീസ് നിർത്തിവച്ച സാഹചര്യം ആയിരുന്നു. ഇന്നലത്തെ ബസ് സമരം, ഒട്ടും തന്നെ മുൻകൂട്ടി പ്ലാൻ ചെയ്യാതെ ഒരു നേതൃത്വത്തിന്റെ നിർദ്ദേശമില്ലാതെ നടത്തിയിട്ടുള്ള ഒരു ബസ് സമരമാണ്. ഇതാണ് ഡിവൈഎഫ്‌ഐ പോലുള്ള സംഘടനയെ പ്രകോപിപ്പിച്ചത്.

## Article Content

**കോഴിക്കോട്[: **കോഴിക്കോട് വടകരയിലും ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ്സുകൾ തടയുന്നു. ബസ് പണിമുടക്കിന്റെ ഭാഗമായി ഇന്നലെ സർവീസ് നടത്താത്ത കണ്ണൂർ-കോഴിക്കോട്- വടകര-തലശ്ശേരി റൂട്ടുകളിൽ ആണ് സ്വകാര്യ ബസ് തടയുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇത്തരത്തിൽ ബസ് സർവീസ് നിർത്തിവച്ച സാഹചര്യം ആയിരുന്നു. ഇന്നലത്തെ ബസ് സമരം, ഒട്ടും തന്നെ മുൻകൂട്ടി പ്ലാൻ ചെയ്യാതെ ഒരു നേതൃത്വത്തിന്റെ നിർദ്ദേശമില്ലാതെ നടത്തിയിട്ടുള്ള ഒരു ബസ് സമരമാണ്. ഇതാണ് ഡിവൈഎഫ്‌ഐ പോലുള്ള സംഘടനയെ പ്രകോപിപ്പിച്ചത്.

വാട്സാപ് വഴി സമരം ആഹ്വാനം ചെയ്യുകയും തുടർന്ന് ബസ്സുകൾ നിരത്തിലിറങ്ങാത്ത സ്ഥിതിവിശേഷവുമായിരുന്നു ഉണ്ടായത്. കഴിഞ്ഞ ദിവസം ഒരു ബസ്സിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റിട്ടുണ്ടായിരുന്നു. ആ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രണ്ട് ദിവസം സമരം നടത്തിയിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെ സമരം തീർത്തും അനാവശ്യമായിരുന്നു എന്നാണ് പ്രധാനമായും ഡിവൈഎഫ്ഐ മുന്നോട്ടു വയ്ക്കുന്നത്.

അതിന്റെ പശ്ചാത്തലത്തിൽ ആണ് ഇന്നലെ ഒരു മുന്നറിയിപ്പും കൂടാതെ ഒരു സംഘടനനേതൃത്വത്തിന്റെ നിർദ്ദേശമില്ലാതെ സമരം നടത്തിയ ബസ്സുകൾ തടയും, നിരത്തിലിറങ്ങാൻ അനുവദിക്കില്ലായെന്ന തീരുമാനവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിലേക്ക് ഇറങ്ങിയിരിക്കുന്നത്. തുടർന്ന് വലിയരീതിയിലേക്കുള്ള വാക്കേറ്റവും കയ്യാങ്കളിയിലേക്കും ഒക്കെ കാര്യങ്ങൾ പോകുന്ന സ്ഥിതിവിശേഷമാണ് വടകരയിൽ കാണുന്നത്. പോലീസ് സ്ഥലത്തുണ്ട്.

ഡിവൈഎഫ്ഐ പ്രവർത്തകർ എന്തായാലും ഈ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കണ്ണൂർ കോഴിക്കോട് റൂട്ട് അതുപോലെ തന്നെ വടകര തലശ്ശേരി റൂട്ട്, വടകര തൊട്ടിൽപ്പാലം റൂട്ട് എന്നീ റൂട്ടുകളിൽ ഓടുന്ന ബസ്സുകളാണ് രാവിലെ തടഞ്ഞിരുന്നെങ്കിലും ബസ്സുകൾ ഓടാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബസ് സർവീസുകൾ പൂർണമായും നിലച്ച മട്ടാണ്. യാത്രക്കാർ വലിയ ദുരിതത്തിലാണ്. പിഎസ്‌സി പരീക്ഷക്ക് പോകേണ്ട യാത്രക്കാർ ഉൾപ്പടെയുണ്ട് .

അവർ നിസ്സഹായകാരായി കുടുങ്ങിയിരിക്കുകയാണ്. നിരത്തിൽ ബസ് തൊഴിലാളികൾ സമരം നടത്തിയാലും ഡിവൈഎഫ്ഐക്കാർ സമരം നടത്തിയാലും ദുരിതത്തിലാകുന്നത് യാത്രക്കാർ ആണ്. ബസ് തൊഴിലാളികളുമായും ഡിവൈഎഫ്ഐ പ്രവര്തകരുമായും പോലീസ് ചർച്ച നടത്തുന്നുണ്ട്. വലിയ സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ശ്രമിക്കുന്നുണ്ട് പോലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306177/dyfi-activists-block-private-buses-in-kozhikode-and-vadakara)