---
title: "യുവാവിനെ പൂക്കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Youth found hanging in Pala Kottaramattam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306175/youth-found-hanging-in-pala-kottaramattam"
published_at: "2025-08-03T09:20:00+05:30"
category: "Kasargod"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688edc9d9d12d_hh.jpg"
keywords: []
---

# യുവാവിനെ പൂക്കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോട്ടയം: **പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിത്താനം സ്വദേശി രതീഷാണ് മരിച്ചത്. ആർവി ജംഗ്ഷനിലെ പൂക്കടയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്.

## Article Content

**കോട്ടയം: **പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിത്താനം സ്വദേശി രതീഷാണ് മരിച്ചത്. ആർവി ജംഗ്ഷനിലെ പൂക്കടയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്.

പുലർച്ചെ എത്തിയ കെട്ടിട ഉടമയാണ് തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. യുവാവിൻ്റേത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

അതെസമയം കഴിഞ്ഞ ദിവസം ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സൂറത്തിലെ ദിൻഡോലിയിലെ സ്കൂൾ അധ്യാപകനായ അൽപേഷ് ഭായ് (41) എന്ന യുവാവാണ് രണ്ട് മക്കൾക്കും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ട് വയസും, ഏഴ് വയസും പ്രായമുള്ള മക്കളെയാണ് കൊന്നത് ഇദ്ദേഹത്തിന്റെ ഭാര്യ ഫാൽഗുനി ജില്ലാ പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ്.

തന്റെ ഫോൺ കോളുകൾ എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയ ഭാര്യ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന് ബന്ധുക്കളെ വിളിക്കുകയും വാതിൽ തകർത്ത് അകത്ത് കടക്കുകയും ചെയ്തു. അകത്ത് ചെന്നപ്പോഴാണ് കുട്ടികൾ കട്ടിലിലും അൽപേഷ് അവർക്ക് അരികിലും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു ആത്മഹത്യാക്കുറിപ്പും രണ്ട് ഡയറികളും മൊബൈൽ ഫോണിൽ നിന്നും ചില വീഡിയോകളും അൽപേഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഫാൽഗുനിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് അൽപേഷിന്റെ സഹോദരൻ പൊലീസിൽ നൽകിയ പരാതി.

ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് അൽപേഷ് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും സഹോദരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306175/youth-found-hanging-in-pala-kottaramattam)