---
title: "കണ്ണൂർ തലശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടയുന്നു"
english_title: "DYFI activists block private buses in Thalassery, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306172/dyfi-activists-block-private-buses-in-thalassery-kannur"
published_at: "2025-08-03T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ed5a897c94_busss.jpg"
keywords: []
---

# കണ്ണൂർ തലശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടയുന്നു

> **Lead Summary:** ****) കണ്ണൂർ തലശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടയുന്നു. കഴിഞ്ഞ ദിവസം സമരത്തിന്റെ ഭാഗമായി ഓടാതിരുന്ന ബസുകളാണ്‌ തടയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലെ ബസ് സർവീസ് നിർത്തിവച്ചിട്ടുണ്ടായിരുന്നു. പെരിങ്ങത്തൂരിൽ വച്ച് ബസ് കണ്ടക്ടറെ ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തു വരികയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പക്ഷെ പ്രതികളെ പിടികൂടിയില്ല എന്ന കാരണത്താൽ ആണ് ബസ് തൊഴിലാളികൾ പണിമുടക്കിലേക്ക് പോയത്.

## Article Content

****) കണ്ണൂർ തലശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സ്വകാര്യ ബസ് തടയുന്നു. കഴിഞ്ഞ ദിവസം സമരത്തിന്റെ ഭാഗമായി ഓടാതിരുന്ന ബസുകളാണ്‌ തടയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലെ ബസ് സർവീസ് നിർത്തിവച്ചിട്ടുണ്ടായിരുന്നു. പെരിങ്ങത്തൂരിൽ വച്ച് ബസ് കണ്ടക്ടറെ ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തു വരികയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പക്ഷെ പ്രതികളെ പിടികൂടിയില്ല എന്ന കാരണത്താൽ ആണ് ബസ് തൊഴിലാളികൾ പണിമുടക്കിലേക്ക് പോയത്.

പണിമുടക്കിയുള്ള സമരം കഴിഞ്ഞ മൂന്ന് ദിവസമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും ഈ സമരം അവസാനിപ്പിക്കുകയും ചെയ്തു എന്നറിയിച്ചിരുന്നു. പക്ഷെ ഇന്നലെയും തൊഴിലാളികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്തരത്തിൽ തലശ്ശേരി തൊട്ടിൽപ്പാലം റൂട്ടുകളിലും മറ്റു ചില റൂട്ടുകളിലും സ്വകാര്യ ബസുകൾ പണിമുടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചാണ് അത്തരമൊരു പ്രതിഷേധം ഉണ്ടായത് എന്നാണു പ്രവർത്തകർ പറയുന്നത്. അന്യമായ രീതിയിലാണ് സമരം നടത്തിയതെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് കടക്കാൻ കാരണം. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെ അന്യായമായി പണിമുടക്കിയതും കണ്ടക്ടറെ ആക്രമിച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തതതിന് ശേഷവും പണിമുടക്കിയതിനാനാലാണ് ഇന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ബസ് തടയുന്നത്. ഇതിന് എത്രയും പെട്ടന്ന് ശ്വാശ്വതമായൊരു പരിഹാരം കണ്ടെത്തണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306172/dyfi-activists-block-private-buses-in-thalassery-kannur)