---
title: " ഒഡീഷയിൽ അജ്ഞാതർ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു, തീകൊളുത്തിയതായി തെളിവില്ലെന്ന് പോലീസ്"
english_title: "15-year-old girl set on fire alive by unidentified persons in Odisha dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306169/15-year-old-girl-set-on-fire-alive-by-unidentified-persons-in-odisha-dies"
published_at: "2025-08-03T08:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ed28ea43d4_das.jpg"
keywords: []
---

#  ഒഡീഷയിൽ അജ്ഞാതർ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു, തീകൊളുത്തിയതായി തെളിവില്ലെന്ന് പോലീസ്

> **Lead Summary:** **പുരി:** ജൂലൈ 19 യുവാക്കൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച 15 വയസ്സുകാരി മരിച്ചു. ഒഡീഷയിലെ പുരിയിലാണ് സംഭവം. ദില്ലി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 75 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

## Article Content

**പുരി:** ജൂലൈ 19 യുവാക്കൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച 15 വയസ്സുകാരി മരിച്ചു. ഒഡീഷയിലെ പുരിയിലാണ് സംഭവം. ദില്ലി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 75 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

പ്രതികളെ ഇതുവരെ പിടികൂടിയില്ല. അതേസമയം ആരെങ്കിലും പെൺകുട്ടിയെ തീകൊളുത്തിയതായി തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഭാർഗവി നദിയുടെ തീരത്തായിരുന്നു സംഭവം.

> "പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ദില്ലി എയിംസിലെ വിദഗ്ധ മെഡിക്കൽ സംഘം രാപകലില്ലാതെ പ്രയത്നിച്ചിട്ടും അവളുടെ ജീവൻ രക്ഷിക്കാനായില്ല"- ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി ട്വീറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306169/15-year-old-girl-set-on-fire-alive-by-unidentified-persons-in-odisha-dies)